കോഴിക്കോട്: രാഷ് ട്രീയ പാര്‍ട്ടി നേതാക്കളെ ആര്‍എസ്എസ്- ബിജെ പി നേതാക്കള്‍ സന്ദര്‍ ശിക്കുന്ന ചിത്രം പുറത്ത് വിട്ട് സിപിഎം മുഖ പത്രം നാണംകെട്ടു! അ ന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ടെത്തിയെന്ന നിലയ്‌ക്കാണ് ചിത്രം ഒന്നാം പേജില്‍ സ്ഥാനം പിടിച്ചത്. ജനുവരി 26ന് കോഴിക്കോട് നഗരത്തില്‍ വിവിധ നേതാക്കളെ സന്ദര്‍ശിച്ചതിന്റെ ചിത്രം അന്നു തന്നെ ഫെയ്‌സ്ബുക്കില്‍ ബിജെപി നേതാക്കള്‍ പോസ്റ്റ് ചെയ്തിരുന്നു. എം.പി. വീരേന്ദ്രകുമാറിനെയും മുസ്ലിം ലീഗ് നേതാക്കളെയും മറ്റുമാണ് അന്ന് കണ്ടിരുന്നത്. മുന്‍കൂട്ടി തീരുമാനിച്ച സമ്പര്‍ക്ക ദിന പരിപാടിയുടെ ഫോട്ടോയാണ് ദിവസങ്ങള്‍ക്ക് ശേഷം ദേശാഭിമാനി പത്രം പുറത്തുകൊണ്ടുവന്ന് വിവാദമാക്കാന്‍ ശ്രമിച്ച് ഇളിഭ്യരായത്. രഹസ്യ സന്ദര്‍ശനമായിരുന്നെങ്കില്‍ അതില്‍ പങ്കെടുത്തവര്‍ തന്നെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യില്ലെന്ന സാമാന്യ വിവരം പോലുമില്ലാതെയാണ് പാര്‍ട്ടി പത്രം ചിത്രം പ്രസിദ്ധീകരിച്ചത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സി പി എം നടത്താനിരിക്കുന്ന കുപ്രചരണങ്ങളുടെ തുടക്കമായാണ് ഇത്തരം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഇതേ തന്ത്രം യാതൊരു മടിയുമില്ലാതെ അവര്‍ നടപ്പിലാക്കിയിരുന്നു. ന്യൂനപക്ഷ സമൂഹത്തില്‍ ഭീതി പരത്തി അവരുടെ വോട്ട് തട്ടാനുള്ള ശ്രമമാണ് സിപിഎം കൈക്കൊള്ളുന്നത്.
















