നെടുമങ്ങാട്: ചെക്ക്ഡാമുകള്‍നിര്‍മ്മിച്ച് വെള്ളക്കെട്ട് പരിഹരിക്കണമെന്ന് കേരളം ഭരിക്കുന്നവരോടും ഭരിച്ചവരോടും മാറിമാറി ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാത്ത നയമാണുള്ളതെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍. വിമോചനയാത്രക്ക് നെടുമങ്ങാട്ട് നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന് ഏറ്റവും ഉചിതമായ സംസ്ഥാനമാണ് കേരളം. എന്നാല്‍ ഭരണകര്‍ത്താക്കളുടെ അഴിമതിമൂലം അതിനു സാധ്യമാകുന്നില്ല. കമ്മീഷന്‍മാത്രം പങ്കുകൊള്ളാനുള്ള വ്യഗ്രതയില്‍ വികസനം നടപ്പാക്കാന്‍ സാധിക്കാതെ സംസ്ഥാനത്തെ നാശത്തിലേക്കു നയിക്കുകയാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
















