പന്തീരാങ്കാവ്: പന്തീരാങ്കാവ് പള്ളിപ്പുറം മേഖലയില്‍ സിപിഎം നിരന്തര പ്രകോപനത്തിന്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തുടക്കംകുറിച്ച അക്രമ പരമ്പര തുടരുകയാണ്. വീടുകള്‍ അക്രമിക്കുകയും വഴിയാത്രക്കാരെ തടഞ്ഞുവെച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന അക്രമിസംഘം പ്രദേശത്ത് വിലസുകയാണ്. വാ ര്‍ഡ്‌മെമ്പറുടെയും സിപിഎം ഉന്നത നേതൃത്വത്തിന്റെയും ആസൂത്രണത്തിലാണ് അക്രമം അരങ്ങേറുന്നത്. പള്ളിപ്പുറം മേഖലയില്‍ രാത്രികാലങ്ങളില്‍ ബൈക്കുകളില്‍ അപരിചതരായവര്‍ എത്തുന്നുണ്ട്. സ്ഥല ത്തെ പോലീസില്‍ നിന്ന് വിരമിച്ച സിപിഎം നേതാവിന്റെ വീട്ടില്‍ അക്രമികള്‍ തമ്പടിക്കുന്നതായി പരാതിയുണ്ട്. സം ഘര്‍ഷം ഇല്ലാതാക്കാന്‍ പോ ലീസ് സക്രിയമായി ഇടപെടണമെന്ന് ബിജെപി പള്ളിപ്പുറം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
















