മട്ടന്നൂര്‍: മട്ടന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കായികാധ്യാപക സമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യ-കായിക സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.പി.നാണു വിഷയം അവതരിപ്പിച്ചു. കൃഷ്ണകുമാര്‍ കണ്ണോത്ത്, വി.സജീവന്‍, ഹരികുമാര്‍, പി.സമീര്‍ എന്നിവര്‍ സംസാരിച്ചു. പി.പി.ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ഡിഇഒ കെ.കെ.ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റീഫന്‍ മാത്യു അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന കായികാധ്യാപകരായ എം.രമേശന്‍, വി.പി.നാണു, ടി.എ.ചാക്കോച്ചന്‍, എം.അശോകന്‍ എന്നിവരെ ആദരിച്ചു. കെ.ടി.ശിവദാസ് ഉപഹാരസമര്‍പ്പണം നടത്തി. എഇഒ പി.പി.രമാദേവി, ഇ.സുധീര്‍, കെ.രാജീവന്‍, കെ.ടി.ജോണ്‍സണ്‍, എം.ഷംസുദ്ദീന്‍, എന്‍.കെ.വത്സന്‍, എം.രമേശന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മത്സരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ മുന്‍ഗണന നല്‍കുക, എല്ലാ ഗെയിംസിലും സബ് ജൂനിയര്‍ വിഭാഗത്തിന് ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ബന്ധപ്പെട്ടവരോടഭര്‍ത്ഥിച്ചു.
















