Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സംസ്ഥാനത്തെ അഞ്ചാമത്തെ സീ ഫുഡ് കിച്ചണ്‍ പൂക്കോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 08:47 pm IST
in Wayanad

 

പൂക്കോട്:മത്സ്യത്തൊഴിലാളി സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ അഞ്ചാമത്തെ സീ ഫുഡ് കിച്ചണ്‍ വയനാട്ടിലെ പൂക്കോട് തടാകക്കരയില്‍ പട്ടികവര്‍ഗ-യുവജനക്ഷേമകാര്യ മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കാളായ വനിതകളുടെ സ്വയം പര്യാപ്തതയ്‌ക്കും കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും സംരംഭം ഉതകുമെന്ന് അവര്‍ പറഞ്ഞു. കാരാപ്പുഴ നെല്ലാറച്ചാല്‍ പട്ടികവര്‍ഗ ഫിഷറീസ് സഹകരണ സംഘത്തിനു സെന്‍ട്രല്‍ ഇന്‍ലാന്റ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(ബംഗലൂരു) അനുവദിച്ച എട്ട് ഫൈബര്‍ കുട്ടത്തോണികളുടെ കൈമാറ്റവും അവര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷയായിരുന്നു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈത്തിരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി.വിജേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി ജോസ്, പഞ്ചായത്തംഗങ്ങളായ ബഷീര്‍ പൂക്കോടന്‍, സലിം മേമന, പി.ടി.വര്‍ഗീസ്, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.പി.അബു, സി.കുഞ്ഞമ്മദുകുട്ടി, ഒ.കെ.മൂസ ഹാജി, ഋഷികുമാര്‍, എം.വി.ബാബു, സി.പി.അഷ്‌റഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബി.കെ.സുധീര്‍ കിഷന്‍ സ്വാഗതവും വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പി.ഗോപി നന്ദിയും പറഞ്ഞു. ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമന്‍(സാഫ്) തീരമൈത്രി പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലുള്ള തങ്ങള്‍ക്കുന്ന് പട്ടികവര്‍ഗ കോളനിയിലെ പുലരി സ്വയംസഹായ സംഘത്തിനു അനുവദിച്ചതാണ് സീ ഫുഡ് കിച്ചണ്‍. തങ്ങള്‍ക്കുന്ന് കോളനിയിലെ ഓമന, തുളസി, ബീന, സരിത, രാധ ബിന്ദു എന്നിവരാണ് പുലരി സ്വയംസഹായ സംഘത്തിലെ അംഗങ്ങള്‍. കടല്‍ മത്സ്യങ്ങളുടേയും തദ്ദേശ മത്സ്യ ഇനങ്ങളുടേയും പാചകത്തിലും അതിഥികളോടുള്ള പെരുമാറ്റത്തിലും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവര്‍. ജില്ലയിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണ് പൂക്കോട്. വിദേശങ്ങളില്‍നിന്നടക്കം ദിവസവും നൂറുകണക്കിനു സഞ്ചാരികളെത്തുന്ന ഇവിടെ സീ ഫൂഡ് കിച്ചണിലൂടെ വിവിധയിനം മത്സ്യങ്ങള്‍ രുചികരമായും പാരമ്പര്യത്തനിമ ചോരാതെയും പാചകം ചെയ്ത് മിതനിരക്കില്‍ ലഭ്യമാക്കുമെന്ന് പുലരി സംഘം പ്രസിഡന്റ് സരിതയും സെക്രട്ടറി തുളസിയും പറഞ്ഞു. ഉദ്ഘാടനദിനമായ ഞായറാഴ്ച അപ്പവും വേവിച്ച കപ്പയും കറിവെച്ചതും വറുത്തതുമായ മത്സ്യങ്ങളുമാണ് സംഘാംഗങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയത്. കപ്പ് പ്ലേറ്റിനു 20 രൂപയാണ് വില. വിപണിവില അടിസ്ഥാനമാക്കിയായിരിക്കും പാകംചെയ്ത മത്സ്യ ഇനങ്ങള്‍ക്ക് വിലയിടുക.പൂക്കോട് തടാകക്കരയില്‍ എട്ട് ലക്ഷം രൂപ അടങ്കലിലാണ് സീ ഫൂഡ് കിച്ചണ്‍ യാഥാര്‍ഥ്യമാക്കിയതെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറ്കടറും സാഫ് നോഡല്‍ ഓഫീസറുമായ ബി.കെ.സുധീര്‍ കിഷന്‍ പറഞ്ഞു. ഇതില്‍ ആറ് ലക്ഷം രൂപ സംരംഭത്തിനാവശ്യമായ സ്ഥിരമൂലധന സാമഗ്രികളും പ്രവര്‍ത്തനമൂലധനവുമായി സാഫ് ലഭ്യമാക്കിയതാണ്. രണ്ട് ലക്ഷം രൂപ ഗുണഭോക്താക്കള്‍ ബാങ്ക് വായ്‌പയായി തരപ്പെടുത്തിയതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.