Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മമ്മി ആന്‍ഡ് മീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 03:26 pm IST
inVicharam

മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവനാണ് കഴിഞ്ഞ ദിവസം പറഞ്ഞത്, അച്ഛന്‍ പ്രധാനമന്ത്രിയാകട്ടെ, രാഹുലന് വേണമെങ്കില്‍ ഉപപ്രധാനമന്ത്രിയാകാമെന്ന്. അതിനും മുമ്പ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പകിട്ടില്‍ നില്‍ക്കുമ്പോള്‍ അവിടെ നിന്നും കേട്ടിരുന്നു ഇത്തരത്തിലൊന്ന്. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ മത്സരിക്കണമെന്നായിരുന്നു ആ നിര്‍ദ്ദേശം. നരേന്ദ്രമോദിക്കെതിരെ സകലമാന പാര്‍ട്ടികളും ഒന്നിക്കുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ രാഹുലനും അമ്മയ്‌ക്കും ആകില്ലെന്നതിന്റെ സൂചനയാണ് ഈ വര്‍ത്തമാനങ്ങള്‍. അങ്ങനെ ഒന്നിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്നത് വേറെ കാര്യം.

എന്തായാലും കോണ്‍ഗ്രസിന് ഒരു രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇനി ഭാവിയില്ലെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. ദേശീയ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി തിരിച്ചുവിടാന്‍ എ.ഒ. ഹ്യൂം ആരംഭിച്ചതാണ് ഈ പാര്‍ട്ടി. ഇന്ദിരയുടെ മരുമകള്‍ സോണിയാ മെയ്‌നോയുടെ കൈകളിലേക്ക് കോണ്‍ഗ്രസ് എത്തുമ്പോഴേക്ക് അതില്‍ അവശേഷിച്ചിരുന്ന ഭാരതീയതയുടെ അന്ത്യം കുറിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

സോണിയ പാര്‍ട്ടിയെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി. രാജ്യത്തിന്റെ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പക്ഷേ രാഷ്‌ട്രീയ പാര്‍ട്ടിയുടെ മേല്‍ക്കുപ്പായം ഉപേക്ഷിച്ചതുമില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുക എന്ന ലക്ഷ്യം തനിക്കൊരിക്കലും സാധിക്കില്ല എന്ന് ഉറപ്പായപ്പോഴാണ് മകന്‍ രാഹുലനെ അവര്‍ കളത്തിലിറക്കിയത്. പക്ഷേ കാലം വൈകിപ്പോയിരുന്നു. ദുരൂഹതകള്‍ ചൂഴ്ന്നുനില്‍ക്കുന്ന ഒരു അധോലോകസംഘത്തേക്കാള്‍ അപകടകാരികളാണ് അമ്മയും മകനും എന്നത് ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളിലുണ്ട്.

നാഷണല്‍ ഹെറാള്‍ഡിന്റെ അയ്യായിരം കോടിയുടെ സ്വത്ത് അടിച്ചുമാറ്റി സ്വന്തം പേരിലാക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോഴുയരുന്ന വാദവിവാദങ്ങള്‍ കൂട്ടത്തിലേറ്റവും പുതിയത് മാത്രമാണ്.

രാജ്യത്തിനകത്ത് രാഷ്‌ട്രീയം പ്രസംഗിച്ച് നടക്കുകയും കര്‍ഷകന്റെ ഭൂമി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആണയിടുകയും ചെയ്യുന്ന ഈ വത്തിക്കാന്‍ ബ്രാന്‍ഡ് അധോലോകസംഘത്തിന്റെ ഇന്ത്യന്‍ നായകന് പൊതുവേ മാലോകര്‍ക്കിടയില്‍ ഒരു പപ്പൂസ് ലുക്കാണ്. ഭാരതത്തെക്കുറിച്ചും ഇവിടുത്തെ രാഷ്‌ട്രീയത്തെക്കുറിച്ചുമുള്ള തികഞ്ഞ അജ്ഞത ഇദ്ദേഹത്തിന് ഈ ഇമേജ് നിലനിര്‍ത്തുന്നതിന് സഹായകരമായിട്ടുണ്ട്. പ്രസംഗവേദികളില്‍ വിളമ്പിയ വിഡ്ഢിത്തങ്ങള്‍ കണ്ടും കേട്ടും രാഹുലനെ ഒരു രാഷ്‌ട്രീയക്കാരനെന്ന നിലയില്‍ പരമശൂന്യനെന്ന് എഴുതിത്തള്ളിയവരാണ് രാജ്യത്തെ ജനങ്ങള്‍. എന്നാല്‍ രാഷ്‌ട്രീയമോ തെരഞ്ഞെടുപ്പോ ഒന്നുമല്ല രാഹുലന്റെ ഉന്നമെന്ന് അറിയാന്‍ നാഷണല്‍ ഹെറാള്‍ഡ് വിവാദം ധാരാളം.

നാഷണല്‍ ഹെറാള്‍ഡ് പുറത്തിറക്കിക്കൊണ്ടിരുന്ന ‘എജെഎല്‍’ എന്ന കമ്പനിയുടെ 99 ശതമാനവും സ്വന്തമാക്കിയാണ് രാഹുലനും അമ്മയും കൂടി അളിയന്‍ റോബര്‍ട്ട് വാദ്രയെ വെല്ലുന്ന സ്വത്ത് കച്ചവടത്തിന് പദ്ധതിയിട്ടത്. അതിന് അവര്‍ ‘യംഗ് ഇന്ത്യ’ എന്ന പേരില്‍ ഒരു കമ്പനി തന്നെ തുടങ്ങി. അമ്മയ്‌ക്കും മകനും കൂടി 76 ശതമാനം ഓഹരിയുള്ള ഈ കമ്പനി എജെഎല്ലിനെ വിഴുങ്ങി. പത്രത്തിന്റെ ആയിരക്കണക്കിന് കോടിയുടെ സ്വത്ത് സ്വന്തമാക്കിയതിനെതിരെ സുബ്രഹ്മണ്യന്‍സ്വാമി കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി നല്‍കി. കോടതി നടപടികള്‍ മുറുകി. സോണിയയും മകനും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവായി. മൂന്ന് വര്‍ഷമായി കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് വിധിപ്രസ്താവത്തോടടുക്കുമ്പോള്‍ രാഹുല്‍ പിന്നെയും ആ പപ്പൂസിന്റെ കോമാളിവേഷം കെട്ടുകയാണ്.

ഇന്ദിരയുടെ മരുമകളാണെന്നാണ് ഇറ്റലിക്കാരിയുടെ ഭീഷണി. നരേന്ദ്രമോദി നേരിട്ട് പകതീര്‍ക്കുകയാണെന്നാണ് പപ്പൂസിന്റെ ആരോപണം. കോണ്‍ഗ്രസിലെ സകലമാന അടുക്കളപ്പണിക്കാരും ചേര്‍ന്ന് ഇപ്പോള്‍ പാര്‍ലമെന്റ് സ്തംഭനം എന്ന സ്ഥിരം കലാപരിപാടി നടത്തുകയാണ്. കോടതിയെ ഭീഷണിപ്പെടുത്താന്‍ പ്രശ്‌നം രാഷ്‌ട്രീയമാണെന്ന് വരുത്തിത്തീര്‍ത്ത് അമ്മായിഅമ്മയുടെയും കുടുംബക്കാരുടെയും പാരമ്പര്യം വിളിച്ചുകൂവി പാര്‍ലമെന്റിനുള്ളില്‍ കോലാഹലം. നാല് കാശ് ചെലവാക്കി ഒരു നല്ല വക്കീലിനെ ഏര്‍പ്പെടുത്തി കേസില്‍ ജാമ്യമെടുക്കാനുള്ള നാട്ടുനടപ്പ് അറിയാഞ്ഞിട്ടല്ല പാര്‍ലമെന്റിനുള്ളിലെ ഈ ഗുണ്ടായിസമെന്ന് ഉറപ്പാണ്.

രാജ്യത്ത് നിന്ന് തന്നെ ഇടയ്‌ക്കിടയ്‌ക്ക് ഒളിച്ചോടുന്ന പ്രകൃതക്കാരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഡിയും ഡിഎംഡിയും. മുന്‍പ് സ്വന്തംകമ്പനി രാജ്യം ഭരിക്കുമ്പോഴാണ് സോണിയാ മാഡം രാജ്യത്ത് നിന്ന് മുങ്ങിയത്. അന്ന് ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അദ്ധ്യക്ഷ കൂടിയായിരുന്ന അവര്‍ എവിടെയാണെന്ന് ഉത്തരംപറയാന്‍ അന്നത്തെ സര്‍ക്കാരിന് നാവില്ലായിരുന്നു. സോണിയയുടെ ഇറ്റലിയിലെ കുടുംബക്കാര്‍ക്ക് പുറംനാടുകളിലുള്ള വ്യവസായത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആക്ഷേപങ്ങള്‍ നിലനില്‍ക്കുമ്പോഴായിരുന്നു ഈ ഒളിച്ചോട്ടം. ഒട്ടാവിയോ ക്വത്തറോച്ചിയെയും വാറന്‍ ആന്‍ഡേഴ്‌സണെയും രോമത്തിന് പോലും കേട് പറ്റാതെ നാട്കടത്തി രക്ഷപ്പെടുത്തിയത് ഇത്തരം വാര്‍ത്തകളുമായി കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോഴാണ് പപ്പൂസ് വെറുമൊരു പപ്പൂസല്ലെന്ന് നമുക്ക് തിരിയുന്നത്. ധ്യാനം കൂടാനെന്നും പറഞ്ഞ് രാഹുല്‍ മൂന്നും നാലും മാസം അപ്രത്യക്ഷനാകുന്നത് എങ്ങോട്ടാണെന്നത് ഇനിയെങ്കിലും രാജ്യത്തെ പൊതുജനങ്ങളോട് വിളിച്ചുപറയാനുള്ള ബാധ്യത ഖദറുമിട്ട് കോണ്‍ഗ്രസ് എന്ന് വീമ്പിളക്കിനടക്കുന്നവര്‍ക്കുണ്ട്.

നമ്മള്‍ വെറും പപ്പൂസെന്ന് വിളിക്കുന്ന ഈ മുഖംമൂടിക്ക് ബ്രിട്ടനില്‍ അറുപത്തഞ്ച് ശതമാനം ഓഹരിപങ്കാളിത്തമുള്ള ബാക്കപ്‌സ് ലിമിറ്റഡ് എന്ന ഒരു കമ്പനി സ്വന്തമായുണ്ടെന്ന് ഓര്‍ക്കണം. പൗരത്വം പോലും ബ്രിട്ടന്റേതാണെന്ന ശക്തമായ ആരോപണവും ഇദ്ദേഹത്തിനെതിരെയുണ്ട്. ഇപ്പറഞ്ഞ കമ്പനിയുടെ ഡയറക്ടറാണ് നമ്മുടെ പപ്പൂസ്. നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്ത് അടിച്ചുമാറ്റിയത് മാത്രമല്ല, രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസുകാരെയും ഒന്നാന്തരമായി പറ്റിക്കുക കൂടിയാണ് ദുരൂഹതകള്‍ കൂടപ്പിറപ്പായ ഈ കുടുംബം. എ.ഒ. ഹ്യൂമില്‍ തുടങ്ങിയ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സോണിയയില്‍ അവസാനമാകുന്നത് വിധിയുടെ ഒരു അനിവാര്യതയാണ്.

ഇന്ദിരയുടെ മരുമകളെന്ന് ഇപ്പോള്‍ പുലമ്പുന്ന സോണിയയുടെ ഉന്നം സര്‍വസാധാരണക്കാരായ കോണ്‍ഗ്രസുകാരുടെ പിന്തുണയാണ്. പ്രധാനമന്ത്രി പദമോഹം മനസ്സില്‍ കത്തിപ്പടര്‍ന്നുനിന്ന കാലത്താണ് മദാമ്മ സാരി തലവഴി ചുറ്റി ഇന്ദിരയായി വേഷംമാറി ജനങ്ങള്‍ക്കിടയില്‍ നടന്നത്. അതിന് ശേഷം ഇന്നേവരെ ഇന്ദിരയുടെ മരുമകളാണ് എന്ന അവകാശവാദം ഉയര്‍ത്തിക്കേട്ടിട്ടില്ലാത്ത സോണിയ ഇപ്പോള്‍, കോടതിവിധി

പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോള്‍ അത് വിളിച്ചുപറയുന്നതിന് വേറെ ലക്ഷ്യമൊന്നുമില്ല. എന്നാല്‍ ഈ കോണ്‍ഗ്രസുകാര്‍ എന്ന വിഭാഗത്തിന് അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്ദിരയുടെയും നെഹ്‌റുവിന്റെയും പേരൊന്നും പോരാതെവരും സോണിയാകമ്പനിക്ക് നിയമത്തിന് മുന്നില്‍നിന്ന് തടി രക്ഷപ്പെടുത്തിയെടുക്കാന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.