തിരുവനന്തപുരം: നഗരസഭയിലെ വാഴോട്ടുകോണം വാര്‍ഡിലെയും കടയ്‌ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിക്കുടി വാര്‍ഡിലെയും ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന നോട്ടീസ് പരസ്യപ്പെടുത്തലും ഫെബ്രുവരി 9 നാണ്. 16 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 17ന് നടക്കും. 19നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. മാര്‍ച്ച് അഞ്ചിന് വോട്ടെടുപ്പ് ദിവസം വൈകിട്ട് ഏഴുമണി മുതല്‍ തന്നെ വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കാനുള്ള അവസാനതീയതി ഏപ്രില്‍ നാലിനാണ്.















