കണ്ണൂര്‍: യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബിജുതുത്തിയുടെ ബൈക്ക് ഇന്നലെ രാത്രി സിപിഎം ക്രിമിനല്‍ സംഘം അക്രമിച്ചു നശിപ്പിച്ച സംഭവത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സിപിഎം തീകൊള്ളികൊണ്ട് തല ചൊറിയുകയാണ്.—യാതൊരുവിധ പ്രകോപനവും കൂടാതെ സി.പി.എം ക്രിമിനലുകലുകള്‍ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.—ഇത് പൊതുജനം തിരിച്ചറിയും. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ സിപിഎമ്മിനെതിരെ ബാലറ്റിലൂടെ പ്രതികരിക്കും.—കഴിഞ്ഞ ജില്ലാപഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിച്ച ബിജു വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.—സിപിഎമ്മിന്റെ പാരമ്പര്യ വോട്ടുകളില്‍ പോലും വിള്ളല്‍ വീണിരുന്നു അന്നുമുതല്‍ ഈ പ്രദേശങ്ങളില്‍ സിപിഎം ‘ഭീതിയിലാണ്.—ഇത്തരത്തിലുള്ള അക്രമരാഷ്‌ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.—യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് കെ.പി.അരുണ്‍, ജനറല്‍ സെക്രട്ടറി കെ.സി.ജിയേഷ്, വൈസ് പ്രസിഡന്റ് സി.സി.രതീഷ്, ജില്ലാ ട്രഷറര്‍ പി.വി.നികേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















