കടുത്തുരുത്തി: ഓമല്ലൂര്‍ പൂല്‍പ്പാറയില്‍ പി.ഡി.സ്‌കറിയായുടെ രണ്ടരയേക്കര്‍ റബ്ബര്‍തോട്ടമാണ് കത്തിനശിച്ചത്.
മാഞ്ഞൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ താമസിക്കുന്ന സ്‌കറിയായുടെ വീടിന് ചുറ്റുമുള്ള ചപ്പുചവറുകള്‍ അടിച്ച്കൂട്ടി തൊടിയില്‍ തീയിട്ടിരു ന്നു.
ഇവിടെ നിന്നുമാണ് തൊട്ടടുത്തുള്ള റബ്ബര്‍തോട്ടത്തിലേക്ക് തീപടര്‍ന്നത്. തീ ആളിപ്പടരുന്നത്കണ്ട് ആയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം പമ്പ് ചെയ്ത് തീ അണയ്‌ക്കാന്‍ ശ്രമിച്ചു. കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചു.
















