കൊച്ചി: തൊഴില്‍വിഷയം ചര്‍ച്ച ചെയ്യുവാന്‍ എത്തിയ ബിഎംഎസ് ആര്‍എ നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ഗുണ്ടാസംഘങ്ങളെ അറസ്റ്റുചെയ്യണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ ആവശ്യപ്പെട്ടു.
യൂണിയന്‍ അംഗമായ ഗിരീഷ്‌കുമാറിനെ ആറ് മാസമായി തൊഴില്‍ തര്‍ക്കംമൂലം ജോലിചെയ്യുവാന്‍ സാധിക്കാത്ത വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ എത്തിയ യൂണിയന്‍ (ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസന്റേറ്റീവ് അസോസിയേഷന്‍, ബിഎംഎസ്) നേതാക്കളായ റിബിന്റാം പി.ബി, അഭിലാഷ് ഇ.ജി എന്നിവരെ യാതൊരു പ്രകോപനവുമില്ലാതെ ആല്‍കം കമ്പനി മാനേജ്‌മെന്റ് ജീവനക്കാരായ ശരവണന്‍, വെട്രിവേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചോളം വരുന്ന സംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. തൊഴില്‍ നിഷേധിച്ചിട്ടുള്ള ഗിരീഷ്‌കുമാറിനെ തിരികെയെടുക്കുകയും നേതാക്കന്മാരെ ആക്രമിച്ചവരെ അറസ്റ്റുചെയ്യുകയും ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
















