Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആരോമലിനു ജന്മനാടിന്റെ ആവേശ്വാജ്ജ്വല വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:19 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: ധീരതയ്‌ക്കുള്ള ദേശീയ അവാര്‍ഡ് സ്വീകരിച്ച് ദല്‍ഹിയില്‍ നിന്നും തിരികെയെത്തിയ ആരോമലിന് ജന്മനാടിന്റെ ആദരം. അച്ഛന്‍ സുനിലിനും അമ്മ മിനിക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പം ജന്മ സ്ഥലമായ ആമോട്ടുകോണത്ത് ആരോമല്‍ എത്തിയപ്പോള്‍ വീര പരിവേഷം നല്‍കി ഗ്രാമവാസികള്‍ ഒന്നടങ്കം സ്വീകരിക്കുകയായിരുന്നു.

തന്റെ വീട്ടിനു സമീപത്തെ കുളത്തില്‍ മുങ്ങിത്താണ രണ്ടു ജീവനുകളെ അതി സാഹസികമായി രക്ഷിച്ചതിനാണ് ആരോമലിനു ദേശീയ ധീരതാ പുരസ്‌കാരം ലഭിച്ചത്. പുരസ്‌ക്കാരം ഏറ്റുവാങ്ങി അച്ഛനുമമ്മയ്‌ക്കുമൊപ്പമാണ് ആരോമല്‍ ദല്‍ഹിയില്‍നിന്നും തിരികെയെത്തിയത്.

ആരോമലിനെ നാട്ടുകാര്‍ സ്വീകരണം നല്‍കിയപ്പോള്‍

അവാര്‍ഡ്ദാനവുമായി ബന്ധപ്പെട്ട് ഏകദേശം രണ്ട് ആഴ്ചയോളം അവര്‍ ദല്‍ഹിയില്‍ തങ്ങി. റിപ്പബ്ലിക്ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ദേശീയ ധീരതാ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നുമാണ് ആരോമല്‍ ഏറ്റുവാങ്ങിയത്. കൂടാതെ രാഷ്‌ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജീയില്‍ നിന്നും ദല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ്ജങ്ങില്‍ നിന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളില്‍ നിന്നും ആരോമല്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ആരോമല്‍ അംഗമായ കാവില്‍ നാഗരാജ യുവജന സമിതിയാണ് സുഹൃത് സംഘടനകളുടെയും നാട്ടുകാരുടെയും ബന്ധുക്കളെയും സഹകരണത്തോടെ സ്വീകരണം ഒരുക്കിയത്. ബാന്റുമേളവും താലപ്പൊലിയും വെടിക്കെട്ടും വരവേല്‍പ്പിനു മികവേകി. കണ്ണംകുഴി ജംങ്ഷനില്‍ നിന്നും തോളില്‍യേറ്റിയാണ് ആരോമലിനെ വീട്ടിലേക്കു ആനയിച്ചത്. അവിടെ മുത്തച്ഛന്‍ സോമശേഖരന്‍ നായരും അമ്മൂമ്മ തങ്കമ്മപ്പിള്ളയും മറ്റു ബന്ധുക്കളും ആരതി ഉഴിഞ്ഞു ആരോമലിനെ വാരിപ്പുണര്‍ന്നു വീട്ടിലേക്കു സ്വീകരിച്ചു.

ദല്‍ഹിയിലെ തന്റെ അനുഭവങ്ങള്‍ ആരോമല്‍ ഏവരോടും പങ്കുവെച്ചു. ഇന്ത്യക്കാരനായി ജനിച്ചതില്‍ ഏറെ അഭിമാനിച്ച നിമിഷങ്ങളായിരുന്നു അവയൊക്കെയെന്നു ആരോമല്‍ പറഞ്ഞു. ആരോമലിന്റെ നേതൃത്വത്തില്‍ ദേശീയഗാനം ആലപിച്ചാണ് ചടങ്ങുകള്‍ അവസാനിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

Kerala

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

India

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.