Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സേവാഭാരതിയുടെ കാരുണ്യം പ്രിയ വരണമാല്യമണിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:17 pm IST
in Thiruvananthapuram

തിരുവനന്തപുരം: കൊട്ടും കുരവയുമില്ലാതെ നൂറു കണക്കിന് സുമനസ്സുകളുടെ അനുഗ്രഹത്തോടെ സേവാഭാരതി ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ തിരുവല്ലം പൂര്‍ണ്ണശ്രീ ബാലികാസദനത്തിലെ പ്രിയ വരണമാല്യമണിഞ്ഞു. വട്ടിയൂര്‍ക്കാവ് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രത്തിലെ ശ്രീ ദുര്‍ഗ്ഗാ കല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ഇടയ്‌ക്കോട് മിന്നില്‍ പൊട്ടനാണ്ടി ഹൗസില്‍ രൂപേഷാണ് പ്രിയയ്‌ക്ക് താലി ചാര്‍ത്തിയത്. ഭരതന്‍ രാധാമണി ദമ്പതികളുടെ പുത്രനാണ് രൂപേഷ്. സഹോദരങ്ങളായ രമ്യയ്‌ക്കും രജനീഷിനുമൊപ്പം ബന്ധുക്കളും ചടങ്ങിന് സാന്നിധ്യം വഹിച്ചു. മാതാപിതാക്കള്‍ ഇല്ലാത്ത പ്രിയയ്‌ക്കുവേണ്ടി സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. പ്രസന്നമൂര്‍ത്തിയായിരുന്നു ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന്‍, ജില്ലാ സെക്രട്ടറി സജിത്കുമാര്‍, മധൂസൂദനന്‍നായര്‍, കോമളവല്ലി, വിജയലക്ഷ്മി, കെ.സി. വിക്രമന്‍, രാജന്‍ കുരുക്കള്‍, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍, സിനിമാതാരം ഗോപകുമാര്‍, നന്ദകുമാര്‍, പ്രേമചന്ദ്രകുറുപ്പ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, പി.പി. മുരുകന്‍, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി. ഗിരീഷ്‌കുമാര്‍, കൗണ്‍സിലര്‍ ഹരിശങ്കര്‍, ആര്‍എസ്എസ് പ്രാന്തീയ സഹ സേവാ പ്രമുഖ് ജി.വി. ഗിരീഷ്, വിഭാഗ് കാര്യകര്‍ത്താക്കളായ കൃഷ്ണകുമാര്‍, പി. സുധാകരന്‍, ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കോലിയക്കോട് മോഹന്‍, സാമൂഹ്യ പ്രവര്‍ത്തക വിമലാമേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തിരുവല്ലം പൂര്‍ണ്ണശ്രീ ബാലികാസദനത്തിലെ പ്രിയയെ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. പ്രസന്നമൂര്‍ത്തി രൂപേഷിന് കൈപിടിച്ചു നല്‍കിയപ്പോള്‍

2006 ലാണ് പ്രിയയും എട്ടുവയസ്സുകാരനായ അനുജന്‍ രാഹുലും സേവാഭാരതിയുടെ കൈകളിലെത്തുന്നത്. പ്രിയയ്‌ക്ക് അന്ന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. പോത്തന്‍കോട് അയിരൂര്‍പ്പാറ സ്വദേശികളായ രാജു ശ്രീലത ദമ്പതികളുടെ മക്കളാണ് ഇരുവരും. ക്യാന്‍സര്‍ ബാധിതയായി അമ്മ മരിച്ചതോടെ അച്ഛനും നഷ്ടപ്പെട്ട ഇവര്‍ ബന്ധുക്കളുടെ കൂടെയായിരുന്നു താമസം. എന്നാല്‍ ബാധ്യതയേല്‍ക്കാന്‍ ബന്ധുക്കള്‍ തയ്യാറാത്ത സാഹചര്യത്തില്‍ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സേവാഭാരതിയെ വിവരം അറിയിക്കുകയായിരുന്നു. വാക് ചാതുര്യത്തില്‍ മിടുക്കിയായ പ്രിയ ബാലികസദനത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. ഒരു അഭ്യുദയകാംഷി വാങ്ങിക്കൊടുത്ത സൈക്കിളിലുള്ള സ്വയം പരിശീലനം പോലും എന്തിനേയും അടുത്തറിയാനുള്ള പ്രിയയുടെ ആവേശങ്ങളിലൊന്നായിരുന്നുവെന്ന് ബാലികാ സദനം പ്രസിഡന്റ് ഗിരീഷും സെക്രട്ടറി മഹേശ്വരി പിള്ളയും പറയുന്നു.

ഫോര്‍ട്ട് സനാതനമിഷന്‍, മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം കഴിഞ്ഞ പ്രിയ ഹോട്ടല്‍മാനേജ്‌മെന്റ് കോഴിസിന് ചേര്‍ന്നു, എന്നാല്‍ കോഴ്‌സ് പൂര്‍ത്തിയാവും മുമ്പേ വിദ്യാനികേതന്റെ ടീച്ചേഴ്‌സ് പരിശീലനം നേടി സേവാഭാരതിയുടെ കീഴിലുള്ള മുട്ടത്തറ വിദ്യാമന്ദിരത്തില്‍ അധ്യാപികയായി. സ്‌കൂളിലെ കുട്ടികള്‍ക്ക് യോഗ പരിശീലനത്തിനും മാര്‍ഗ്ഗ ദര്‍ശിയായ പ്രിയ രാഷ്‌ട്ര സേവികാ സമിതി തിരുവല്ലം ശാഖയുടെ ചുമതലയും നോക്കിയിരുന്നു. സഹോദരന്‍ രാഹുല്‍ കോഴിക്കോട് സാമൂതിരി ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടൂവിന് ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും പഠിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
Kerala

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Football

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പുതിയ വാര്‍ത്തകള്‍

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.