Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഗുണ്ടര്‍ട്ട് മലയാളഭാഷയുടെ വളര്‍ത്തച്ഛന്‍: എംജിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 03:23 pm IST
inKozhikode

തിരൂര്‍: കേരളചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മുഖാമുഖം കാണാന്‍ കഴിയുമെന്ന് വിഖ്യാത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. ശാസ്ത്രീയമായ ചരിത്രരചന നിര്‍വഹിക്കുന്നു എന്നവകാശപ്പെട്ട ചരിത്രകാരന്മാരില്‍ പലരും ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമപോലുള്ള ഗ്രന്ഥങ്ങളെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. തുഞ്ചത്തെഴുത്തച്ഛന്‍ ഭാഷയുടെ പിതാവാണെങ്കില്‍ ഗുണ്ടര്‍ട്ടിനെ ഭാഷയുടെ വളര്‍ത്തച്ഛനെന്ന് വിശേഷിപ്പിക്കാമെന്നും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ‘മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് എം.ജി.എസ്. പറഞ്ഞു. ചരിത്രത്തിലെ തെറ്റിദ്ധാരണകള്‍ മാറ്റുന്നതിന് ഗുണ്ടര്‍ട്ട് കൃതികളുടെ ആഴത്തിലുള്ള പഠനം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളചരിത്രത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനുള്ള നാഴികക്കല്ലുകളാണ് ആ കൃതികള്‍. മലയാളിയെ മലയാളമെന്തെന്ന് മനസ്സിലാക്കിക്കൊടുത്തത് മലയാളനിഘണ്ടു അടക്കമുള്ള ഗുണ്ടര്‍ട്ടിന്റെ സംരംഭങ്ങളാണ്. കേരളപ്പഴമപോലുള്ള ഗ്രന്ഥങ്ങളും അവയിലുള്ളടങ്ങിയിട്ടുള്ള മിത്തുകളും അക്കാലത്തെ കാഴ്ചപ്പാടുകളായി കാണണം. ഇവ ചരിത്രരചനയ്‌ക്കുള്ള ഉപകരണങ്ങള്‍ തന്നെയാണ്. കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും നമുക്കുവേണ്ടി വീണ്ടെടുത്ത് തരികയാണ് ഗുണ്ടര്‍ട്ട് ചെയ്തത്. നിഘണ്ടുവിന്റെ രചനയിലൂടെ മലയാളിക്ക് മലയാളമെന്തെന്ന് മനസ്സിലാക്കിത്തന്നു. ലോകത്തെവിടെയും മനുഷ്യരുടെ പ്രശ്‌നങ്ങളും സംസ്‌കാരവും ഒന്നാണെന്ന് കാട്ടിത്തരുന്നതായിരുന്നു ഗുണ്ടര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍. ജര്‍മനിയില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ച മലയാളസര്‍വകലാശാലയുടെ തിരിച്ചറിവ് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളസര്‍വകലാശാല പരമ്പരാഗതരീതികള്‍ മാറ്റി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായ നയം രൂപീകരിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഡോ. എം.എം. ബഷീറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നയം രൂപീകരിച്ചത്. മലയാളസര്‍വകലാശാല ജര്‍മനിയിലെ ട്യുബിംഗന്‍ സര്‍വകലാശാലയില്‍ സ്ഥാപിച്ച ഗുണ്ടര്‍ട്ട് ചെയര്‍ പ്രസിദ്ധീകരിച്ച രണ്ട് വാല്യങ്ങളുള്ള പുസ്തകം ഡോ. എം.എം. ബഷീര്‍ ഏറ്റുവാങ്ങി. ഡോ. സ്‌കറിയ സക്കറിയ പുസ്തകം പരിചയപ്പെടുത്തി. ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍ ആശംസാപ്രസംഗം നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.