കൊച്ചി: കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ പുതിയ സ്വിമ്മിംഗ്പൂള്‍ കോംപ്ലക്‌സിന്റെ തറക്കല്ലിടലിന് വന്ന മന്ത്രി കെ. ബാബുവിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സ്‌പോര്‍ട്‌സ് കമ്മറ്റിയുടെ അംഗീകാരമില്ലാതെ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തിയാണ് നിര്‍ദ്ദിഷ്ട കെട്ടിടം പണിയാന്‍പോകുന്നത്.
കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സര്‍ക്കാര്‍ അഴിമതി നടത്താനും കുത്തകകളെ സഹായിക്കാനുമാണ് ഈ നീക്കം നടത്തുന്നതെന്ന് പ്രതിഷേധയോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനംചെയ്ത് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, സംസ്ഥാന സമിതിയംഗം പി.എച്ച്. ശൈലേഷ്, ജില്ലാ സെക്രട്ടറി ടി.കെ. പ്രശാന്ത്, ബിജെപി നേതാവ് സി.ജി. രാജഗോപാല്‍, സുനില്‍ തീരഭൂമി, ശ്രീകുമാര്‍ കാവില്‍, വിഷ്ണു. എസ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരുമായി പോലീസ് ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
















