ചെങ്ങന്നൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ വി.ടി. രമ നയിക്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്ര നാലിന് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. 24ന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച യാത്ര ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.
നാലിന് രാവിലെ 11ന് മാന്നാര്‍ തൃക്കുരട്ടി മഹദേവക്ഷേത്രം, 12.30ന് ചെട്ടികുളങ്ങര, വൈകിട്ട് 3.30ന് ചെങ്ങന്നൂര്‍ പേരിശ്ശേരി തൃപ്പേരൂര്‍കുളങ്ങര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലും യാത്രയ്‌ക്ക് സ്വീകരണം നല്‍കും. വൈകിട്ട് അഞ്ചിന് ആറന്മുളയില്‍ യാത്ര സമാപിക്കും. സമ്മേളനങ്ങളില്‍ വിവിധ മേഘലകളില്‍ ശ്രദ്ധേയരായ സ്ത്രീകളെ ആദരിക്കും. ഹിന്ദു സംഘടനാ നേതാക്കള്‍ സംസാരിക്കും. ഇ.കെ. രാമചന്ദ്രന്‍ അധ്യക്ഷനായും ശ്യാമളാകൃഷ്ണകുമാര്‍, മുരുകന്‍ എന്നിവര്‍ സംയോജകരായുമുള്ള സ്വാഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു.
















