Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

മികവിന്റെ കയ്യൊപ്പ് ചാര്‍ത്തി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 01:19 pm IST
inMalappuram

പെരിന്തല്‍മണ്ണ: ഹോസ്പിറ്റല്‍ സിറ്റി എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണയില്‍ മികവിന്റെ കയ്യൊപ്പ് ചാര്‍ത്തുകയാണ് ജില്ലാ ആശുപത്രി. സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ അരങ്ങുവാഴുന്ന നഗരത്തിലാണ് ഔന്ന്യത്യത്തിന്റെ ഉന്നതിയിലേക്ക് ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ പടയോട്ടം. അതും പൂരം നയിക്കുന്ന ഗജവീരന്റെ തലയെടുപ്പോടെ.

ആതുരസേവന രംഗത്ത് മലപ്പുറം ജില്ലക്ക് പെരിന്തല്‍മണ്ണ കഴിഞ്ഞിട്ടേ മറ്റൊരു നഗരമുള്ളു. അത് ഇവിടത്തെ ആശുപത്രികള്‍ കാലാകാലങ്ങളായി ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയുടെ അടയാളമാണ്. എന്‍എബിഎച്ച് പോലെയുള്ള നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടി പെരിന്തല്‍മണ്ണയിലെ ആശുപത്രികള്‍ ആ മികവ് നാളിതുവരെ കാക്കുകയും ചെയ്തിട്ടുണ്ട്.

അവര്‍ക്കിടയിലേക്കാണ് മികവിന്റെ മുഖമുദ്രയുമായി ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ കടന്നുവരവ്. ആരോഗ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ”കായകല്‍പ്്” അവാര്‍ഡിന് ഏറ്റവും സാദ്ധ്യത കല്‍പ്പിക്കുന്ന കേരളത്തിലെ ആശുപത്രികളിലൊന്നാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി.

അവാര്‍ഡിന് പരിഗണിക്കേണ്ട 200ല്‍ അധികം മാനദണ്ഡങ്ങള്‍ ആശുപത്രി പാലിക്കുന്നതായി ബന്ധപ്പെട്ടവര്‍ ആശുപത്രി സന്ദര്‍ശിച്ച് വിലയിരുത്തി കഴിഞ്ഞു. ലഭിച്ച മാര്‍ക്ക് തന്നെ അതിന് തെളിവാണ്. 97.6 ശതമാനം മാര്‍ക്കാണ് ജനുവരി 27ന് നടന്ന പരിശോധനയില്‍ ആശുപത്രിക്ക് ലഭിച്ചത്. നാളിതുവരെ സ്വകാര്യ ആശുപത്രികള്‍ കുത്തകയായി വച്ചിരുന്ന ‘ഗുണമേന്മക്കും മികവിനും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും അവകാശവാദം ഉന്നയിക്കാമെന്ന സ്ഥിതി വിശേഷം തന്നെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ഉണ്ടാക്കിയെടുത്തു.

ഇതിനായി ആശുപത്രി അനുവര്‍ത്തിക്കുകയും സ്വായത്തമാക്കുകയും ചെയ്ത ഗുണവിശേഷങ്ങളും അനവധിയാണ്. രോഗികളും ഡോക്ടര്‍മാരും തമ്മിലും രോഗികളും നേഴ്‌സുമാരും തമ്മിലുള്ള സൗഹൃദപരമായ ബന്ധം തന്നെയാണ് ഈ നേട്ടത്തിലേക്ക് ആശുപത്രിയെ പ്രധാനമായും നയിച്ചത്. കരുതലിന്റെ മറുവാക്കായി മാറിയ ഇവിടത്തെ പരിചരണത്തെപറ്റി രോഗികള്‍ക്ക് നൂറുനാവാണ്.

അവാര്‍ഡ് നിര്‍ണ്ണയ പരിശോധനക്ക് പ്രധാനമായും പരിഗണിച്ച മറ്റൊരു ഘടകം ആശുപത്രിയിലെ ശുചിത്വവും മാലിന്യ നിര്‍മ്മാര്‍ജ്ജനവുമാണ്. ആശുപത്രിയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍ അവയുടെ ദോഷഫലം അനുസരിച്ച് മൂന്ന് വിഭാഗമായി തരംതിരിച്ച് സംസ്‌കരിക്കുന്നതില്‍ ആശുപത്രി അധികൃതരുടെ പ്രത്യേകശ്രദ്ധ അഭിനന്ദനാര്‍ഹമാണ്.

ആദ്യ രണ്ട് വിഭാഗങ്ങളിലായി വേര്‍തിരിക്കപ്പെട്ട മാലിന്യങ്ങള്‍ നഗരസഭയോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ചേര്‍ന്ന് സംസ്‌കരിക്കുകയും മൂന്നാം വിഭാഗത്തില്‍പ്പെട്ടവ ഐഎംഎയുടെ ഉടമസ്ഥതയില്‍ പാലക്കാടുള്ള പ്രത്യേക മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിലും സംസ്‌കരിക്കുകയും ചെയ്യുന്നു.

കൂടാതെ അണുബാധ നിയന്ത്രണത്തിന്റെ ഭാഗമായി വലിയ മുന്‍കരുതലുകള്‍ തന്നെ സ്വീകരിക്കാനും അധികൃതര്‍ ഉത്സാഹം കാണിച്ചു. ഇതിനായി ആഴ്ചകള്‍തോറും പ്രത്യേക ക്ലാസുകള്‍ ക്രമീകരിച്ചു. മാത്രമല്ല ഈ ക്ലാസുകളില്‍ തൂപ്പുജോലിക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ ഏകമനസോടെ പങ്കെടുത്തെന്നും ബന്ധപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൂടാതെ എല്ലാവിധ അനുബന്ധ സൗകര്യങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തിലും ആശുപത്രി അധികൃതര്‍ ശ്രദ്ധ ചെലുത്തി. ആംബുലന്‍സ്്, ലാബ്, എക്‌സ്‌റേ, ശുദ്ധവെള്ളം തുടങ്ങിയ സേവനങ്ങള്‍ സദാസമയവും ലഭ്യമാക്കി.

സ്വകാര്യ ആശുപത്രികളെ പോലും വിസ്മയിപ്പിക്കുന്ന തരത്തില്‍ ക്രമീകരിച്ച സെക്യൂരിറ്റി സര്‍റ്വീസ് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായെന്ന് ആശുപത്രിയില്‍ എത്തിയവരെല്ലാം പറയുന്നു. ഏതെങ്കിലും വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ അടിയന്തര യോഗം ചേര്‍ന്ന് താല്‍ക്കാലിക നിയമനം നടത്തുന്നതും രോഗികള്‍ക്ക് അനുഗ്രഹപ്രദമായി. ഇതിനായുള്ള ഫണ്ട് ബന്ധപ്പെട്ടവര്‍ തന്നെ കണ്ടെത്തി.

ചികിത്സതേടി എത്തുന്ന ആരും നിരാശരാകരുതെന്ന ആശുപത്രി അധികൃതറുടെ നിശ്ചയദാര്‍ഢ്യം രോഗികള്‍ക്ക് ഈ ആശുപത്രി പ്രിയങ്കരമാക്കി.

പരിശോധനയുടെ ഭാഗമായി വന്ന ഉദ്യോഗസ്ഥര്‍ രോഗികളുമായി രഹസ്യമായി നടത്തിയ ആശയവിനിമയം ഇത് സാക്ഷ്യപ്പെടുത്തുന്നു. കാരണം രോഗികളുടെ ഇത്തരം നല്ല അഭിപായങ്ങളുടെ പശ്ചാത്തലത്തിലാണ് അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടത്തിലേക്ക് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി തലയെടുപ്പോടെ കാത്തുനില്‍ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.