മുംബൈ: ഐഎസ് ഭീകരന്‍ അബു ബക്കര്‍ ബാഗ്ദാദി മുംബൈയിലെ യുവതികള്‍ക്കായി ചാവേര്‍ ആക്രമണം സംബന്ധിച്ച് പരിശീലനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് ബാഗ്ദാദി പരിശീലനം നല്‍കിയത്.
ബാഗ്ദാദിയെക്കൂടാതെ മറ്റു ഭീകരരും ഇത്തരത്തില്‍ ഭാരതത്തിലെ വിവിധ സ്ഥലങ്ങളിലെ യുവാക്കള്‍ക്കായി എങ്ങനെ ചാവേറാവാമെന്നതിനെ സംബന്ധിച്ച് ക്ലാസുകള്‍ എടുത്തിരുന്നു.
ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മുംബൈയിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
















