Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

സ്ത്രീശക്തി വിളിച്ചോതി സ്വാഭിമാന്‍ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 02:36 pm IST
inMalappuram

മലപ്പുറം/മഞ്ചേരി: സ്ത്രീ സ്വാഭിമാന്‍ യാത്ര സ്ത്രീകള്‍ക്ക് പുതിയ ശക്തിയും ഊര്‍ജ്ജവും പകര്‍ന്ന് നല്‍കിയാണ് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയത്. ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി.രമ നയിക്കുന്ന യാത്രക്ക് രണ്ടാം ദിവസം ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ആദ്യ സ്വീകരണ കേന്ദ്രം മലപ്പുറത്തായിരുന്നു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് ജാഥാനായിക എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ജയ്‌മാതാ വിളിയോടെ സ്വീകരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലയിലെ തളിക്ഷേത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ അതിനെതിരെ ശക്തമായി നിലകൊണ്ടത് ജില്ലയിലെ അമ്മമാരാണ്. അങ്ങനെയുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മുകളിലാണ് ചിലര്‍ കരിനിഴല്‍ വീഴ്‌ത്തുന്നത്. ആ സാഹചര്യത്തിലാണ് ഇവിടെ സ്ത്രീ സ്വാഭിമാന്‍ യാത്രയുടെ പ്രസക്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഞ്ചേരിയിലായിരുന്നു രണ്ടാമത്തെ സ്വീകരണം. പഴയ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. അങ്ങാടിപ്പുറത്തായിരുന്നു സമാപന പരിപാടി. ഘോഷയാത്രയായി തിരുമാന്ധാംകുന്ന് പൂരപ്പറമ്പിലേക്ക് യാത്രയെ സ്വീകരിച്ചു. ചടങ്ങില്‍ അഡ്വ.സജി നാരായണന്‍, ഡോ.കെ.അരവിന്ദാക്ഷന്‍, ജീജാഭായ് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

കേരള ക്ഷേത്രസംരക്ഷണി സമിതിയുടെ സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ അഭിമാനം വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞ 24നാണ് യാത്ര കാസര്‍ഗോഡ് നിന്നും ആരംഭിച്ചത്. ഫെബ്രുവരി ഏഴിന് തിരുവന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രാങ്കണത്തിലാണ് യാത്ര സമാപിക്കുക. ഇന്നത്തെ സ്ത്രീ സമൂഹത്തിന് വേണ്ടി ശബ്ദിക്കാന്‍ മഹിളാ, രാഷ്‌ട്രീയ സംഘടനകള്‍ക്ക് സാധിക്കുന്നില്ല. സ്ത്രീയെ ബഹുമാനിക്കുന്ന സംസ്‌കാരത്തെ ശക്തിപ്പെടുത്താന്‍ ആര്‍ജ്ജവമുള്ള സംഘടനയാണ് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ മാതൃസമിതി. ശബരിമലയിലെ സ്ത്രീപ്രവേശന വാദവും ചുംബനസമരാഭാസങ്ങള്‍ക്കും പിന്നില്‍ ഈശ്വരനിഷേധികളായ രാഷ്‌ട്രീയ നരാധമന്മാരാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്ത്രീ സംരക്ഷണമെന്ന വാക്ക് അന്വര്‍ത്ഥമാകണമെങ്കില്‍ അമ്മ, കുഞ്ഞ്, കുടുംബം എന്ന തലത്തിലേക്ക് മാറേണ്ടതുണ്ട്. ജീവിതത്തില്‍ താളപ്പിഴകളുണ്ടാകാതിരിക്കാന്‍ അമ്മയുടെ നിയന്ത്രണം, സാന്നിധ്യം സ്‌നേഹം എന്നിവ തിരിച്ചറിയേണ്ടതുണ്ട്. ചില വിവരംകെട്ട മതനേതാക്കള്‍ സ്ത്രീയെ പ്രസവിക്കാന്‍ മാത്രം കൊള്ളുന്നവള്‍ എന്ന് പരിഹസിച്ചപ്പോള്‍ ഒരു പുരോഗമന സംഘനടകളും നാവനക്കിയില്ല. ധര്‍മ്മം പ്രചരിപ്പിക്കുന്ന മക്കളെ ജനിപ്പിക്കാന്‍ സ്ത്രീയുടെ ശക്തിയും കഴിവും തിരിച്ചറിയാന്‍ അവളുടെ അഭിമാനം വാനോളം ഉയര്‍ത്താന്‍ ഈ യാത്ര സഹായിക്കും.

സ്ത്രീ സ്വാഭിമാന്‍ യാത്രക്ക് വന്‍ സ്വീകാര്യതയാണ് ജില്ലയില്‍ ലഭിച്ചത്. സ്ത്രീ ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും അറിവും ആവേശവും പകരുന്നതായിരുന്നു യാത്രയുടെ സന്ദേശം. സംസ്‌കാര സമ്പന്നമായ കുടുംബ ബന്ധങ്ങളുടെ ആവശ്യകത ഓര്‍മ്മിപ്പിച്ചുകൊണ്ട് കുടുംബമെന്ന സ്‌നേഹ സങ്കല്‍പ്പത്തിന് ഊന്നല്‍ നല്‍കാനും ഈ യാത്രയിലൂടെ മാതൃസമിതി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പുതുതലമുറയില്‍ ഭാരതീയ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുകയെന്ന ശ്രമത്തിന്റെ ആദ്യപടിയായാണ് മതൃസമിതി ഈ യാത്രയെ കാണുന്നത്. ആയിരങ്ങളാണ് ഓരോ സ്വീകരണവേദിയിലും എത്തിച്ചേര്‍ന്നത്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര സന്നിധിയിലേക്ക് കടന്നുചെന്ന യാത്രയെ ജയ്‌മാതാ എന്ന ആരവം മുഴക്കിയാണ് ആളുകള്‍ എതിരേറ്റത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.