കാലടി: കാലടി ശ്രീശങ്കര കോളേജ് ഡേയോടനുബന്ധിച്ച് എസ്എഫ്‌ഐക്കാരും ഏരിയാ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുറത്തുനിന്ന് വന്ന ഗുണ്ടകളും ചേര്‍ന്ന് എബിവിപി പ്രവര്‍ത്തകരായ വിഷ്ണു രവി, ജിഷ്ണു എന്നീ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ വരയുകയും ചെയ്തു. കഴിഞ്ഞ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങളായി വിഷ്ണുവിനെ ഭീഷണിപ്പെടുത്തിവരികയാണ്. കോളേജില്‍നിന്ന് ഇറങ്ങിയ വിഷ്ണുവിനെയും ജിഷ്ണുവിനെയും പുറമെനിന്നുള്ളവരെയും മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരേയും താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















