തിരുവനന്തപുരം: ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ ആക്രമണത്തിനിരയായ മുന്‍ അംബാസിഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ ഡോ.ടി.പി. ശ്രീനിവാസന്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ ഇരയാണെന്ന് ഡോ.റിച്ചാര്‍ഡ് ഹേ എംപി. അന്താരാഷ്‌ട്ര തലത്തില്‍ പ്രശസ്തനായ ഒരു വ്യക്തിയെ പൊതുജനമധ്യത്തില്‍ ആക്രമിച്ചപ്പോള്‍ പോലീസ് കൈയ്യുംകെട്ടി നോക്കി നിന്നത് ഗുരുതരമായ വീഴ്ചയാണ്. പോലീസിന്റെ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കണം. ടി.പി. ശ്രീനിവാസനെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും റിച്ചാര്‍ഡ് ഹേ എംപി ആവശ്യപ്പെട്ടു.















