മെല്‍ബണ്‍: വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ മൂന്ന് ഭാരത വംശജര്‍ക്ക് ആസ്‌ട്രേലിയയുടെ ഉന്നത ബഹുമതി. ഫിസിക്‌സ്, എഞ്ചിനിയറിങ്, മെഡിസിന്‍ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളാണ് ഇവരെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ആസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ എമിനന്റ് പ്രൊഫസര്‍ ചെന്നുപതി ജഗദീഷ്, ന്യൂ സൗത്ത് വെയില്‍സിലെ കണ്ണ് ഡോക്ടറായ ജെയ് ചന്ദ്ര, മെല്‍ബണിലെ ദന്തിസ്റ്റ് സജീവ് കോശി എന്നിവര്‍ക്കാണ് ആസ്‌ട്രേലിയന്‍ ദിനത്തില്‍ 2016ലെ ഉന്നത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഫിസിക്‌സ്, എഞ്ചിനിയറിങ്, നാനോ ടെക്‌നോളജി എന്നീ മേഖലകളിലെ മികച്ച സംഭാവനകളും അക്കാദമിക്, ഗവേഷണം, ഗ്രന്ഥരചന, ദേശീയ, അന്താരാഷ്‌ട്ര മേഖലകളിലെ സ്ഥാപനങ്ങളിലെ ശാസ്ത്ര ഉപദേശക സ്ഥാനം എന്നിവയാണ് ജഗദീഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കാല്‍ നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തന സമ്പത്താണ് ഇദ്ദേഹത്തിനുള്ളത്. 1985 മുതല്‍ കണ്ണ് ഡോക്ടറെന്ന നിലയില്‍ അന്താരാഷ്‌ട്രതലത്തില്‍ തന്നെ പ്രശസ്തനായി മാറിയിരുന്നു ചന്ദ്ര. ദന്തല്‍ മേഖലയില്‍ നല്‍കിയിട്ടുള്ള മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് കോശിക്ക് അവാര്‍ഡ് ലഭിച്ചത്.
















