നെയ്യാറ്റിന്‍കര: ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം ചലച്ചിത്രതാരവും സ്‌കൂള്‍ ചെയര്‍മാനുമായ രാധാരാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തില്‍ പുതുതായി നിര്‍മിച്ച നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനം ഷൈനി വില്‍സണ്‍ നിര്‍വഹിച്ചു. ദേശീയ നീന്തല്‍ താരമായ വില്‍സന്‍ നീന്തക്കുളം കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. സ്‌കൂള്‍ മാനേജര്‍ എസ്. രാധാകൃഷ്ണന്‍നായര്‍, പ്രിന്‍സിപ്പാള്‍, രേണുക, അക്കാദമിക് ഡയറക്ടര്‍ ആര്‍. രാധാകൃഷ്ണന്‍, പങ്കജസ്തൂരി എംഡി ഡോ ജെ. ഹരീന്ദ്രന്‍നായര്‍, സ്വാമി മഹേര്വാനന്ദ, ചെങ്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാര്‍, ഹരികുമാര്‍, ഡോ. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി അബി സുരേഷിന്റെ ചികിത്സയ്‌ക്കായി സ്വരൂപിച്ച 75000 രൂപ കുട്ടിയുടെ അച്ഛന്‍ സുരേഷിന് കൈമാറി, എസ്.കെ. അശ്വതി സ്വാഗതവും എ.കെ. ശ്രീലേഖ നന്ദിയും പറഞ്ഞു.
ചെങ്കല്‍ സായികൃഷ്ണ സ്‌കൂളിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അബി സുരേഷിന്റെ ചികിത്സാചെലവിനായി സ്വരൂപിച്ച 75000 രൂപ സ്‌കൂള്‍ എംഡി രാജശേഖരന്‍ നായര്‍ കുട്ടിയുടെ അച്ഛനായ സുരേഷിന് കൈമാറുന്നു















