Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കേരളത്തില്‍ ശൂര്‍പ്പണഖമാര്‍  സൃഷ്ടിക്കപ്പെടുന്നു: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 08:59 pm IST
in Kasargod
കാഞ്ഞങ്ങാട്: കേരളത്തില്‍ സര്‍വ്വസ്വതന്ത്രരായി മാനവും അഭിമാനവുമില്ലാതെ സ്ത്രീകളെ തുറന്ന് വിട്ട് ശൂര്‍പ്പണഖമാരായി മാറ്റുകയാണ് സമൂഹത്തിലെ പുരോഗമന പ്രസ്ഥാനക്കാര്‍ ചെയ്യുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ വനിതാ വിഭാഗമായ മാതൃസമിതി നടത്തുന്ന സ്ത്രീ സ്വാഭിമാന്‍ യാത്രയുടെ ജില്ലാതല സമാപനം മാവുങ്കാലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന ചിന്ത സ്ത്രീയെ ഇന്ന് തെരുവില്‍ ഉപഭോഗ വസ്തുവാക്കി മാറ്റിയിരിക്കുകയാണ്. സ്ത്രീ ആരാധനയാണ് ഹിന്ദു ധര്‍മ്മത്തിന്റെ പ്രത്യേകത. ഞങ്ങള്‍ക്ക് ഈ നാടിനെ നയിക്കാനും ഭരിക്കാനും സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടാണ് സ്ത്രീസ്വാഭിമാന്‍ യാത്ര നടത്തുന്നത്. സ്ത്രീയുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കേണ്ടത് മറ്റ് ആരുടെയോ കടമയാണെന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കും. നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ നമുക്ക് സാധിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ കഴിയണം. ശബരിമലയില്‍ സ്ത്രീപ്രവേശം തീരുമാനിക്കേണ്ടത് അവിശ്വാസികളല്ലെന്നും വിശ്വാസികളായ നമ്മളാണെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
അതിരുകളില്ലാത്ത സ്വാതന്ത്ര്യ ബോധം സ്ത്രീകളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നതായി സ്വാഭിമാന്‍ യാത്രാനായികയും മാതൃസമിതി സംസ്ഥാന അധ്യക്ഷയുമായ പ്രഫ.വി.ടി.രമ പറഞ്ഞു. കുടുംബസങ്കല്‍പ്പം ഇന്ന് അന്യമായിരിക്കുന്നു. ജ്ഞാനപ്പഴത്തിന് വേണ്ടി അച്ചനെയും അമ്മയെയും വലംവെച്ച ഗണപതിയുടെ കഥ നാം മറന്നുപോയിരിക്കുന്നു. അ-എന്നാല്‍ അമ്മയെന്ന് പഠിപ്പിച്ചിരുന്നതിന് പകരം ഇന്ന് പാഠപുസ്തകങ്ങളില്‍ അരിവാളെന്നായി മാറിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് മൂല്യശോഷണമുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ നമ്മളാണ്. സദാചാരം ഇല്ലാതാക്കലാണ് സ്വാതന്ത്ര്യമെന്ന് ഇന്ന് പെണ്‍കുട്ടികളെ ആരോ പഠിപ്പിച്ചിരിക്കുന്നു. നിയമം മൂലം സ്ത്രീപീഢനത്തെ തടയാനാകില്ല. ഇവിടെ സാംസ്‌കാരികമായ മനംമാറ്റവും സദാചാരങ്ങളെയും മൂല്യങ്ങളെയും തിരിച്ചുകൊണ്ടുവരാനുള്ള വിപ്ലവവുമാണ് നടക്കേണ്ടത്. സ്ത്രീയെ അമ്മയായി കാണാനുള്ള മനസ് പുരുഷനിലുണ്ടാക്കുക. ഇതുണ്ടായാല്‍ സ്ത്രീക്ക് സുരക്ഷയുണ്ടാകും. സ്ത്രീ ശക്തിയെ സമൂഹത്തിന്റെ ചാലക ശക്തിയായി മാറ്റാന്‍ സ്വാഭിമാന യാത്രകൊണ്ട് സാധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാതൃസമിതി ജില്ലാ അധ്യക്ഷ അഹല്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ബിന്ദുമോഹന്‍, സ്വാമി അയ്യപ്പദാസ്, വി.കെ.വിശ്വനാഥന്‍, രാധാകൃഷ്ണന്‍ നരിക്കോട്, രാജന്‍ മുളിയാര്‍, ടി.പി.ഭാസ്‌കരന്‍, കുഞ്ഞിരാമന്‍ സംസാരിച്ചു. പൊയിനാച്ചിയിലെ സ്വീകരണത്തിന് ശേഷം മാവുങ്കാലിലെത്തിയ യാത്രയെ മൂലക്കണ്ടം ഗുളികന്‍ ദേവസ്ഥാനത്തുനിന്നും വാദ്യമേളങ്ങളോടെ ജില്ലയിലെ സമാപന വേദിയായ ശ്രീരാമക്ഷേത്ര പരിസരത്തേക്ക് സ്വീകരിച്ചാനയിച്ചു. വേദിയില്‍ യാത്രാനായിക പ്രഫ.വി.ടി.രമയെ ഓമന മുരളി, ടി.കൃഷ്ണന്‍, ശോഭാ ഗണേശ്, വിനോദ് തൈക്കടപ്പുറം എന്നിവര്‍ പൊന്നാടയണിയിച്ചു. സമിതി ജില്ലാ സെക്രട്ടറി ടി.രമേശന്‍ സ്വാഗതം പറഞ്ഞു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

പുതിയ വാര്‍ത്തകള്‍

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.