പെരുമണ്ണ: വൈദിക-താന്ത്രിക പഠനങ്ങള്‍ക്കും പ്രചാരണത്തിനുമായി പെരുമണ്‍പുറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വൈദികവിജ്ഞാനകേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനവും സെമിനാറും ഇന്നു മുതല്‍ 24 വരെ നടക്കും. നാളെ രാവിലെ 8.30ന് തൃശൂര്‍ തെക്കെമഠം മൂപ്പില്‍ സ്വാമിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എം.കെ. രാഘവന്‍ എംപി മുഖ്യപ്രഭാഷണവും സ്വാമി ചിദാനന്ദപുരി അനുഗ്രഹപ്രഭാഷണവും നടത്തും. ജീവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ധീരത കാട്ടിയ ജിഷ്ണു നമ്പൂതിരി, പാലിയേറ്റീവ് കെയറിന് സൗജന്യമായി സ്ഥലം നല്‍കിയ വിഷ്ണു പാലപറമ്പില്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. 21,22,23 തിയ്യതികളില്‍ പാലഞ്ചേരി സുബ്രഹ്മണ്യന്‍ നമ്പൂതിരി, മങ്ങത്തായ കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കുന്ന യജുര്‍വേദ മുറജപവും 24 ന് രാവിലെ ഇരിങ്ങാലക്കുട വേദപാഠശാല ആചാര്യന്‍ ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരിയും ശിഷ്യന്മാരും പങ്കെടുക്കുന്ന യജുര്‍വേദത്തിലെ പ്രയോഗങ്ങളും നടക്കും.
24ന് വൈദിക-താന്ത്രിക സെമിനാര്‍ നടക്കും. തന്ത്രശാസ്ത്രത്തിന് ഒരു ആമുഖം എന്ന വിഷയത്തില്‍ എല്‍. ഗിരീഷ്‌കുമാര്‍ സംസാരിക്കും. ഡോ. സി.കൃഷ്ണന്‍നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
















