ബാഗ്ദാദ്: ഇറാഖില്‍ മാത്രം ഐഎസിന് 3500ലേറെ അടിമകളുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇവരില്‍ കൂടുതല്‍ പേരും യസീദി സ്ത്രീകളും കുട്ടികളുമാണ്.ഇറാഖില്‍ ഐഎസ് നടത്തുന്ന വിശുദ്ധ യുദ്ധത്തില്‍ കുറഞ്ഞത് 18,800 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും മൂന്നര ലക്ഷത്തോളം പേര്‍ക്ക് അഭയമില്ലാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭയാനകമാം വിധമാണ് അവര്‍ മനുഷ്യരെ തലയറുത്തും വെടിവച്ചും പച്ചജീവനോടെ കത്തിച്ചും കുഴിച്ചുമൂടിയും കൊല്ലുന്നത്. യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയിലെ ഭീകരതയെപ്പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആയിട്ടില്ല, എന്തെന്നാല്‍ യുഎന്‍ പ്രതിനിധികള്‍ക്ക് അവിടെകടക്കാന്‍ പോലുമായിട്ടില്ല.
















