പേട്ട: ബിജെപി ജയിച്ച വാര്‍ഡുകളില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ട് നല്‍കാതെ നഗരസഭ പക്ഷപാതം കാണിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നവീകരണ വികസനങ്ങള്‍ക്ക് വേണ്ട ഫണ്ട് അനുവദിക്കാന്‍ പാടില്ലെന്നും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും രഹസ്യ അജണ്ട നടപ്പാക്കുകയാണ് നഗരസഭ.
നഗരത്തിലെ തെരുവ് വിളക്കുകളുടെ അഭാവം ചൂണ്ടിക്കാട്ടിയ ബിജെപി കൗണ്‍സിലര്‍മാരോട് വിവേചനമായ നടപടിയാണ് അധികൃത സ്വീകരിക്കുന്നത്. ഒട്ടുമിക്ക വാര്‍ഡുകളിലും ഇലക്ട്രിക് പോസ്റ്റ് ഉണ്ടെങ്കിലും ബള്ബില്ലാത്ത അവസ്ഥയിലാണ്. നഗരസഭയില്‍ നിന്നും ട്യൂബ് ലൈറ്റുകളും കൂലിയും അനുവദിച്ച് നല്‍കാത്തതാണ് തെരുവ് വിളക്കുകളുടെ അറ്റകുറ്റ പണികള്‍ക്ക് തടസ്സപ്പെടാന്‍ കാണമെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. തെരുവ് വിളക്കുകളുടെ പൂര്‍ണചുമതല നഗരസഭക്കാണ്. മേല്‍നോട്ട ചുമതല മാത്രമാണ് കെഎസ്ഇബി വഹിക്കുന്നത്. സോഡിയം വേപ്പര്‍ ലാമ്പിന് 1060 രൂപയും ട്യൂബ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 266 രൂപയുമാണ് അനുവദിക്കപ്പെടേണ്ടത്. എന്നാല്‍ നഗരത്തില്‍ തെരുവ് വിളക്കുകളുടെ കുറവ് രൂക്ഷമായിട്ടും നഗരസയില്‍ ഭൂരിപക്ഷം തെളിയിച്ച് സിപിഎം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ വിഷയം ഉന്നയിക്കാന്‍ തയ്യാറായില്ല. ബിജെപി കൗണ്‍സിലര്‍മാരാണ് ഇക്കാര്യം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികള്‍ക്ക് വേണ്ട ഫണ്ട് അനുവദിച്ചെങ്കിലും ഈ ഫണ്ട് ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ നല്‍കാതെ സിപിഎം കോണ്‍ഗ്രസ് പ്രതിനിധികളുടെ വാര്‍ഡുകളിലേക്ക് മാറ്റികൊടുക്കുകയാണ് ചെയ്യുന്നത്.
ഇത് അനേ്വഷിച്ചെത്തിയ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് രണ്ട് കയ്യേയുള്ളൂവെന്ന മറുപടിയാണ് നഗരസഭ അക്കൗണ്ട് വിഭാഗത്തിലെ ജീവനക്കാരില്‍ നിന്ന് കേള്‍ക്കേണ്ടിവന്നത്. ബിജെപി വാര്‍ഡുകളില്‍ നല്‍കേണ്ട ചെക്ക് നല്‍കാതെ മറ്റുള്ളവര്‍ ഭരിക്കുന്ന വാര്‍ഡുകളിലെ ചെക്ക് അനുവദിച്ചുകൊടുക്കുന്ന രീതിയാണ് ജീവനക്കാര്‍ അനുവര്‍ത്തിക്കുന്നത്. ഇതോടൊപ്പം നിഷ്പക്ഷമായി ഔദേ്യാഗിക കൃത്യനിര്‍വഹണം നടത്തുന്ന ജീവനക്കാരെ തത്സ്ഥാനത്തുനിന്നും മാറ്റി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ ഓഫീസുകളിലേക്കും നഗരസഭയ്ക്ക് പുറത്തുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്യുന്നുണ്ട്. ഏതെങ്കിലും ആവശ്യമായി ബിജെപി കൗണ്‍സിലര്‍മാര്‍ സമീപിക്കുമ്പോള്‍ കൈകാര്യം ചെയ്യേണ്ട ഉദേ്യാഗസ്ഥര്‍ സ്ഥലത്തെത്തുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: