കറുകച്ചാല്‍: കഞ്ചാവുമായി നെടുംകുന്നം ജംഗ്ഷനില്‍ നിന്നും റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കറുകച്ചാല്‍ പോലീസ് പിടികൂടി. 16-ാം തീയതി വൈകിട്ട് 7 മണിയോടെ വില്പനക്കിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. 700 ഗ്രാം കഞ്ചാവോളം ഇയാളില്‍ നിന്നും ലഭിച്ചു. നൂറോമ്മാവ്, നെടിയമാക്കല്‍, എന്‍.ജി.ദാസ് (56) ആണ് പോലീസിന്റെ വലയിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞത്. ഇയാള്‍ കഞ്ചാവിനടിമയാണെന്നും പറയപ്പെടുന്നു.
തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി വിദ്യാര്‍ത്ഥികള്‍ക്ക് വില്കുന്ന സംഘത്തിന്റെ മെയിന്‍ കണ്ണിയാണ് ദാസ് കറുകച്ചാല്‍ എസ്.ഐ. ആര്‍. രാജീവ്, എസ്.ഐ. ഓമനക്കുട്ടന്‍, പി.ഡി.സജി, കോളിന്‍സ് എം.ബി.സീനിയര്‍ സി.പി.ഒ.ജോര്‍ജ് കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ റിമാന്‍ഡു ചെയ്തു.
















