ജില്ലാ അധ്യാപകക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം എന്‍ ടി യു സംസ്ഥാന പ്രസിഡന്റ്
ഉണ്ണികൃഷ്ണന് മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു. ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. എസ്. സുരേഷ് സമീപം
നെടുമങ്ങാട്: ജില്ലാ അധ്യാപകക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം എന്‍ടിയു സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് അജന് അദ്ധ്യക്ഷതവഹിച്ചു. നെടുമങ്ങാട് റവന്യൂടവറില്‍ നടന്ന യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ആദ്യനിക്ഷേപം സ്വീകരിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹക് കെ.രമേശ്, അസി. രജിസ്ട്രാര്‍ എം. അര്‍ഷാദ്, എന്‍ടിയു സംസ്ഥാന സെക്രട്ടറി പി.വി. ശ്രീകലേശന്‍, സഹകാര്‍ഭാരതി സംസ്ഥാന സെക്രട്ടറി എസ്. മോഹനചന്ദ്രന് മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമയ്യ മനോജ്, നന്ദിയോട് യൂണിറ്റ് ഇന്‍സ്പെക്ടര്‍ എന്‍.ഷൈമി, സംഘം സെക്രട്ടറി ആദര്‍ശ്, എന്‍ടിയു ജില്ലാ സെക്രട്ടറി ശ്യാംലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: