കറുകച്ചാല്‍ : സ്‌കൂട്ടര്‍ ലോറിയില്‍ തട്ടി സ്‌കൂട്ടര്‍ യാത്രക്കാരായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 9.30 തോടെ കറുകച്ചാല്‍ മണിമല റോഡില്‍ പരുത്തിമൂട് ജംഗ്ഷനു സമീപമുള്ള കൊടുംവളവില്‍വെച്ചാണ് അപകടം. നെടുംകുന്നം എസ്.എന്‍ കോളെജ് വിദ്യാര്‍ത്ഥികളായ കറുകച്ചാല്‍ ശ്രീശൈലം ഗിരികുമാറിന്റെ മകനും ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയുമായ ഗോഗുല്‍ ശങ്കര്‍ (22), ചമ്പക്കര, ബുധനാകുഴി പ്രസാദിന്റെ മകനും ഒന്നാം വര്‍ഷ ബീകോം വിദ്യാര്‍ത്ഥിയുമായ ശ്യാം പ്രസാദ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോളേജിലേക്കു പോകുകയായിരുന്നു. ഗോകുല്‍ ശങ്കറാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഗോകുല്‍ ശങ്കര്‍ കാരിത്താസ് ആശുപത്രിയിലും ശ്യാമ പ്രസാദ് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കറുകച്ചാല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
















