കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ 2013-14, 2014-15 വര്‍ഷത്തെ ഏറ്റവും മികച്ച എന്‍സിസി യൂണിറ്റ്, എന്‍സിസി ഓഫീസര്‍, എന്‍സിസി കേഡറ്റ് എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണം നാളെ മാങ്ങാട്ട്പറമ്പ് ക്യാമ്പസില്‍ വെച്ച് നടക്കുമെന്ന് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സര്‍വ്വീസസ് ഡയറക്ടര്‍ കെ.നാരായണന്‍, പിആര്‍ഒ കെ.പി.പ്രശാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2013-14 വര്‍ഷത്തെ ഏറ്റവും മികച്ച എന്‍സിസി യൂണിറ്റായി കണ്ണൂര്‍ എന്‍എസ് കോളേജ്, എന്‍സിസി ഓഫീസറായി ഈ കോളേജിലെതന്നെ ഡോ.സി.പി.സതീഷ്, എന്‍സിസി കേഡറ്റായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ എന്‍ വരുണ്‍, 2014-15 വര്‍ഷത്തെ ഏറ്റവും മികച്ച എന്‍സിസി യൂണിറ്റായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, എന്‍സിസി ഓഫീസറായി ഈ കോളേജിലെ ലഫ്റ്റനന്റ് നന്ദകുമാര്‍, എന്‍സിസി കേഡറ്റായി പയ്യന്നൂര്‍ കോളേജിലെ പി.സി.റജീന എന്നിവരെയാണ് തെരഞ്ഞെടുത്തത്. രാവിലെ 10 മണിക്ക് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് അദ്ധ്യക്ഷത വഹിക്കും. കേഡറ്റുകളുടെ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.
















