Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

23 കിലോ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ട പൊന്ന്യം ബാങ്ക് കവര്‍ച്ച വീണ്ടും വിവാദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 10:59 pm IST
inKannur

തലശ്ശേരി: ഏഴ് വര്‍ഷം മുമ്പ് നടന്ന ബാങ്ക് കവര്‍ച്ചാക്കേസ് അനിശ്ചതത്വത്തില്‍ തന്നെ തുടരുന്നു. പൊന്ന്യം സര്‍വ്വീസ് സഹകരണ ബേങ്കില്‍ നിന്ന് 23 കിലോ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍ തന്നെ ഉയര്‍ന്നിരുന്ന ദുരൂഹതയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ബാങ്ക് കവര്‍ച്ചനടത്തിയവര്‍ എന്ന നിലയില്‍ തമിഴ്‌നാട്ടിലെ തുരുട്ട് ഗ്രാമെന്നറിയപ്പെടുന്ന പീരുമേട്ടിലെ കിള്ളിക്കുറിച്ചി സ്വദേശികളായ ഏഴുമലൈ, തങ്കരാജ്, ശക്തിവേല്‍, വേല്‍മരുരുകന്‍, ഗണേശന്‍, അഞ്ചാംപുളി എന്നിവരെയാണ് അന്നത്തെ കേസന്വേഷണ സംഘം അറസ്റ്റ് ചെയ്ത് കോടതയില്‍ ഹാജരാക്കിയിരുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍പോലും സാധിച്ചിരുന്നില്ല. അതോടെ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്തു.

ഇതേസമയത്ത് കാഞ്ഞങ്ങാട് പെരിയ ബാങ്ക് കവര്‍ച്ച സംഘത്തെ പിടികൂടി പ്രതികളെ വിചാരണ ചെയ്തു. കേസും അവസാനിച്ചുകഴിഞ്ഞു. എന്നാല്‍ പെരിയാബാങ്ക് കവര്‍ച്ച കേസിലെ പ്രതികള്‍ക്കും പൊന്ന്യം ബാങ്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. പെരിയ ബാങ്കില്‍ നിന്നും കളവ് പോയ കുറെ ആഭരണങ്ങളാണ് പൊന്ന്യം ബാങ്ക് കളവ് കേസില്‍ തൊണ്ടിമുതലാക്കി മാറ്റിയതെന്ന ആക്ഷേപവും നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ പണയ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അതിനാല്‍ ഇടപാടുകാര്‍ ഭയപ്പെടേണ്ടതില്ലെന്നുമുള്ള ബാങ്ക് ഭരണ സമിതിയുടെയും ജീവനക്കാരുടെയും വാദത്തിന് മുന്നില്‍ ഇടപാടുകാര്‍ മൗനം പാലിച്ചു. ആ കാലഘട്ടത്തില്‍ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയ സംശയങ്ങളും ആരോപണങ്ങളും ഭരണസമിതിയെ അനുകൂലിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ ഇടപെട്ടും ഭീഷണിപ്പെടുത്തിയും ഒതുക്കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ ഇതുവരെ പിടികൂടിയിട്ടില്ല എന്നാണ് ഏഴ് വര്‍ഷം പിന്നിട്ടിട്ടും മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതേ ക്ലാസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍പേരെയും ഇതുവരെ പിടികൂടുകയോ മോഷണം പോയ മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുക്കുകയോ ചെയ്തിട്ടില്ല. ബാങ്ക് ഇന്‍ഷൂര്‍ ചെയ്ത യുനൈറ്റഡ് ഇന്ത്യകമ്പനി ഭാഗീകമായി കവറേജ് നല്‍കിയിരുന്നു. എന്നാല്‍ കേസ് തീര്‍പ്പാക്കാത്തതിനാല്‍ 55 ലക്ഷം രൂപ ബാങ്ക് സ്വന്തം നിലയില്‍ പണയ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ട ഇടപാട്കാര്‍ക്ക് നല്‍കി എന്നാണ് അറിയുന്നത്.

ഇതാണ് ഇപ്പോള്‍ വിവാദമാകുന്നത്. യഥാര്‍ത്ഥ മോഷ്ടാക്കളെ പിടികൂടിയില്ല. മോഷണ വസ്തുക്കള്‍ പൂര്‍ണ്ണമായും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസ് നടത്തുവാന്‍ പോലും കഴിയാത്തവിധം ഒതുക്കിതീര്‍ത്തു എന്നൊക്കെയാണ് ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്നത്. സിപിഎം അധീനതയിലുള്ളതാണ് പൊന്ന്യം സര്‍വ്വീസ് സഹകരണ ബേങ്ക് ഭരണ സമിതി. കളവുപോകുമ്പോഴുണ്ടായിരുന്ന ഭരണസമിതിയെ പാര്‍ട്ടി പിന്നീട് പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

India

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

പുതിയ വാര്‍ത്തകള്‍

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.