Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഗസ്ത്യ ഹൃദയങ്ങളെ തേടിയുള്ള തീര്‍ത്ഥ യാത്രയ്‌ക്ക് നാളെ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 10:50 pm IST
inThiruvananthapuram

കാട്ടാക്കട: അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം നാളെ മുതല്‍ ആരംഭിക്കും. മാര്‍ച്ച് 7 ന് ശിവരാത്രി പൂജയോടെയാണ് തീര്‍ത്ഥാടനം അവസാനിക്കുന്നത്. ഏറെ നാളായി തുടരുന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഈ വര്‍ഷം മുതല്‍ ഗോത്ര പൂജാരിമാര്‍ക്ക് അഗസ്ത്യ സന്നിധിയില്‍ പൂജ നടത്താന്‍ അനുമതി ലഭിച്ചത്. ഹൈക്കോടതി നല്‍കിയ അനുമതിയുമായാണ് ആദിവാസി സമൂഹം ഇത്തവണ തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നത്.

അഗസ്ത്യവനം മുക്കോത്തിവയല്‍ ആദിവാസി ഊരില്‍ നടന്ന കാണിക്കാരുടെ ട്രസ്റ്റ് യോഗം അഗസ്ത്യമലയിലെ പൂജാരിമാരെ തെരഞ്ഞെടുത്തു. ഗോത്രമുഖ്യന്‍ ഭഗവാന്‍ കാണിയും മാതിയാന്‍ കാണിയും അഗസ്ത്യ സന്നിധിയിലെ പൂജകള്‍ക്ക് നേതൃത്വം നല്‍കും. ആദിച്ചന്‍ കാണി, അയ്യപ്പന്‍ കാണി, മാത്തന്‍ കാണി എന്നിവര്‍ അതിരുമല ദേവസ്ഥാനത്ത് പൂജകള്‍ ചെയ്യും. അഗസ്ത്യാര്‍കൂടത്തില്‍ കാണിക്കാര്‍ പാരമ്പര്യമായി നടത്തിവന്നിരുന്ന പൂജകളെ ചിലര്‍ തടസപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് അഗസ്ത്യാര്‍കൂടം ക്ഷേത്ര കാണിക്കാര്‍ ട്രസ്റ്റ് കോടതിയെ സമീപിച്ചാണ് കാണിക്കാര്‍ക്ക് പൂജ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് നേടിയത്.

ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഈ സീസണ്‍ മുതല്‍ തീര്‍ത്ഥാടകരെ അതിരുമലയില്‍ നിന്ന് അഗസ്ത്യ സന്നിധിയിലേക്ക് കടത്തിവിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 7 മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും പൂജാ സമയം. പൂജാ സമയത്ത് മാത്രമായിരിക്കും ഭക്തരെ മലകയറാന്‍ അനുവദിക്കുക. പൂജയുടെ നടത്തിപ്പിനും ഭക്തരുടെ സുരക്ഷിത യാത്രയ്‌ക്കും വനം വകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കും.

ശിവരാത്രി പൂജയ്‌ക്ക് മുന്നോടിയായി മാര്‍ച്ച് 6 ന് വ്‌ളാവെട്ടി അഗസ്ത്യാര്‍ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കുംഭകുട ഘോഷയാത്ര നടക്കും. കുംഭകുടം നിറച്ചുകൊണ്ടുള്ള യാത്ര അതിരുമലയില്‍ എത്തി ചാറ്റ്പാട്ട് നടക്കും. തുടര്‍ന്ന് മലദേവതകള്‍ക്ക് പടുക്ക, പൂജ, ഭജന എന്നിവ നടക്കും. ശിവരാത്രി ദിവസം രാവിലെ പൂജാരിമാരുടേയും മൂട്ട് കാണിമാരുടേയും നേതൃത്വത്തില്‍ പൊങ്കാല അര്‍പ്പിക്കും. ഉച്ചയോടെ അഗസ്ത്യ സന്നിധിയില്‍ കുംഭകുട സംഘം എത്തി ശിവരാത്രി പൂജകള്‍ നടത്തി തീര്‍ത്ഥാടനത്തിന് സമാപ്തി കുറിക്കും. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഭക്തര്‍ തീര്‍ത്ഥാടനത്തിനെത്തുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് മോഹന്‍ ത്രിവേണി, പൂജാരിമാരായ മാത്തന്‍ കാണി, അയ്യപ്പന്‍ കാണി, മാതിയാന്‍ കാണി, ട്രസ്റ്റ് ഭാരവാഹികളായ എം.ആര്‍. സുരേഷ്, അശോകന്‍ കാണി, കുട്ടപ്പന്‍ കാണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

പുതിയ വാര്‍ത്തകള്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.