ന്യൂയോര്‍ക്ക്: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. 12 വര്‍ഷത്തെ താഴ്ന്ന നിലയിലാണ് വില ഇപ്പോള്‍. 2003 ഡിസംബറിലാണ് ഇതിനു മുന്‍പ് വില ഇത്രയേറെ താഴ്ന്നത്. നപ്പോള്‍ ഒരു വീപ്പ എണ്ണയ്‌ക്ക് 1.75 ( 5.3 ശതമാനം) ഡോളര്‍ കുറഞ്ഞ് 31.41 ഡോളറില്‍ എത്തി.
സാമ്പത്തിക മാന്ദ്യം നേരിടാന്‍ ചൈന തങ്ങളുടെ കറന്‍സിയായ യുവാന്റെ മൂല്യം കുറച്ചതാണ് എണ്ണവിലയെയും ബാധിച്ചത്. യുവാന്റെ മൂല്യം വീണ്ടും കുറയ്‌ക്കാനും അതുവഴി എണ്ണവില വീണ്ടും കുറയാനും വലിയ സാധ്യതയുമുണ്ട്.
















