ഇസ്താംബൂള്‍ : ഇസ്താംബൂളിലെ ചരിത്രപ്രധാനമായ സെന്‍ട്രല്‍ സ്‌ക്വയറിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്ക്. സ്‌ഫോടനത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. അതേസമയം ഇസ്താംബൂളിലേത് ചാവേര്‍ ആക്രമണമായിരുനെന്ന് പ്രദേശിക ചാനലായ എന്‍ടിവി ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. പ്രദേശത്ത് വീണ്ടും സ്‌ഫോടനമുണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവിടം പോലീസ് നിയന്ത്രണത്തിലാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തുര്‍ക്കിയില്‍ രണ്ട് വലിയ ബോംബ് സ്‌ഫോടനങ്ങളാണ് ഉണ്ടായിട്ടുള്ളത്. തുര്‍ക്കി- സിറിയ അതിര്‍ത്തിയ്‌ക്കു സമീപത്തായി ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. ഇതു കൂടാതെ ഒക്‌ടോബറില്‍ രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ അങ്കാരയിലും ഐഎസ് ഭീകരാക്രമണം നടത്തിയിരുന്നു.
















