Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥ; ചീക്കോട് കുടിവെള്ള പദ്ധതി അനന്തമായി നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 01:08 pm IST
in Malappuram

ചീക്കോട്: 1996ല്‍ കേരള ജല അതോറിറ്റി തുടക്കമിട്ട ചീക്കോട് കുടിവെള്ള പദ്ധതി സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥ കാരണം അനന്തമായി നീളുന്നു. ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട്, ചെറുകാവ് എന്നി പഞ്ചായത്തുകളിലേയും കൊണ്ടോട്ടി, രാമനാട്ടുകര എന്നീ നഗരസഭകളിലേയും ജലക്ഷാമം പരിഹരിക്കാന്‍ വിഭാവനം ചെയ്തതാണ് ഈ പദ്ധതി. ആദ്യകാലത്ത് ആവശ്യമായ തുക വകയിരുത്താതെ അവഗണന നേരിട്ടപ്പോള്‍ ചീക്കോട് പദ്ധതി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനകീയ ഇടപെടലുകള്‍ നടത്തിയിരുന്നു.

ഇതിന്റെ ഫലമായി 2005 മുതല്‍ ആവശ്യമായ തുക വകയിരുത്തി പുനരാരംഭിച്ചെങ്കിലും വ്യക്തമായ ആസൂത്രണവും ഏകോപനവും ഇല്ലാത്തതിനാല്‍ പദ്ധതി എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരി ആദ്യവാരം മുതല്‍ കുടിവെള്ള വിതരണം ആരംഭിക്കുമെന്നാണ് ജല അതോറിറ്റിയില്‍ വിവരാവകാശ നിയമപ്രകാരം സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി. ഫെബ്രുവരിയാകാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകാത്തതില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയില്ല.

ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയോ അപേക്ഷ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ഉടന്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറെയായി. ജലവകുപ്പ് നിരന്തരം ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വേനലിന് മുമ്പെങ്കിലും തങ്ങളുടെ സ്വപ്‌ന പദ്ധതി നടപ്പിലാകുമെന്നായിരുന്നു പ്രദേശവാസികളുടെ പ്രതീക്ഷ. ഇങ്ങനെ പോയാല്‍ അതും നടക്കില്ലെന്ന് ഉറപ്പായി.

ഇത്രയും വലിയൊരു പദ്ധതിയായിട്ടുകൂടി ജലവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നാളിതുവരെ വ്യവസ്ഥകളോ ധാരണകളോ ഉണ്ടാക്കിയിട്ടില്ല. തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പദ്ധതിയെ കുറിച്ച് യാതൊരു അറിവുമില്ലെന്നതാണ് സത്യം. 105 കോടിയിലധികം മുടക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണത്തിനായി പൈപ്പ് ഇടാനും മറ്റും റോഡുകളെല്ലാം കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഈ റോഡുകളില്‍ തൊണ്ണൂറുശതമാനവും ഗതാഗത യോഗ്യമല്ലാതെയായിരിക്കുന്നു. പദ്ധതി പൂര്‍ത്തികരിച്ചാല്‍ ജനങ്ങളില്‍ നിന്നും ഫീസ് ഈടാക്കി ജലവിതരണം നടത്താനാണ് അധികൃതരുടെ പരിപാടി. കാലതാമസം കൊണ്ടുണ്ടായ ധനനഷ്ടവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ജലവകുപ്പിന്റെ നീക്കം.ജനങ്ങളുടെ അടിസ്ഥാന ആവശ്യവും അവകാശവുമാണ് വെള്ളമെന്ന സത്യം മനസിലാക്കാതെയാണ് ജലവകുപ്പിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഈ തണുപ്പന്‍ നയം.കുടിവെള്ള വിതരണം ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നിരിക്കെ പൂര്‍ണ്ണ അനാസ്ഥയും ആസൂത്രണമില്ലായ്‌മയും ശാസ്ത്രീയ കാഴ്ചപ്പാടില്ലായ്‌മയും മൂലം മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയിലെ ലക്ഷകണക്കിന് ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. എത്രയും വേഗം പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നടപടി ആരംഭിക്കണമെന്ന് ചീക്കോട് ജല പദ്ധതി ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ അലി പുല്ലിതൊടി, എ.ഹസ്സന്‍ കോയ, ടി.ഷബീര്‍ എന്നിവര്‍ സംസാരിച്ചു. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

Entertainment

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.