ഇരിട്ടി: അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രഗതി സര്‍ഗ്ഗോത്സവം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കായികമേളയുടെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കെ.വി.ധനേഷ് ഉദ്ഘാടനം ചെയ്തു. വള്ളിയാട് വയലില്‍ നടന്ന പരിപാടിയില്‍ പേരാവൂര്‍ പ്രഗതി കോളേജ് പ്രിന്‍സിപ്പാള്‍ ശങ്കരന്‍ പുന്നാട് അദ്ധ്യക്ഷത വഹിച്ചു. വി.എം.ശ്രീകാന്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിജേഷ് മാസ്റ്റര്‍ സ്വാഗതവും കെ. ജെ. ജോമിഷ നന്ദിയും പറഞ്ഞു. പയഞ്ചേരി നിന്നും കായികമേള നടക്കുന്ന വള്ളിയാട് വയലിലേക്ക് ദീപശിഖാ പ്രയാണവും നടന്നു.
ഇന്ന് നടക്കുന്ന കായികമേളയുടെ ഫൈനല്‍ മത്സരങ്ങള്‍ നിഖില്‍ നിധിന്‍ ഉദ്ഘാടനം ചെയ്യും. ഇരിട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എ. ഗീത വിശിഷ്ടാതിഥിയായിരിക്കും.
13 ന് നടക്കുന്ന പ്രാഥമിക കലാമത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞന്‍ ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ നിര്‍വഹിക്കും. 14ന് കലാ മത്സരങ്ങളുടെ ഫൈനല്‍ നടക്കും. 15ന് രാവിലെ 9 മണിക്ക് നടക്കുന്ന വിളംബര റാലി പയഞ്ചേരി മുക്കില്‍ നിന്നും ആരംഭിച്ച് ഇരിട്ടി ടൗണ്‍ വഴി വള്ളിയാട് വയലില്‍ സമാപിക്കും. മുത്തുക്കുടകളും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. തുടര്‍ന്ന് 10 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാ സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്യും. മുംബെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ജവാന്‍ മനേഷ് അഴീക്കോടിനെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.എം. രവീന്ദ്രന്‍ ആദരിക്കും. 12 മണിക്ക് പ്രശസ്ത പാമ്പ് പിടുത്ത വിദഗ്ധനും പാമ്പ് ഗവേഷകനുമായ വാവ സുരേഷ് വിശിഷ്ടാതിഥിയായി വേദിയില്‍ എത്തും. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.രഘു വിശിഷ്ട സാന്നിദ്ധ്യമായിരിക്കും.
16ന് 10.30ന് നടക്കുന്ന പൊതു പരിപാടി പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി, പ്രശസ്ത ചാനല്‍ അവതാരകന്‍ വിവേക് മുഴക്കുന്ന് എന്നിവര്‍ വിശിഷ്ട സാന്നിദ്ധ്യമായിരിക്കും. തുടര്‍ന്ന് 2 മണിമുതല്‍ നടനും മിമിക്രി താരവുമായ ശിവദാസ് മട്ടന്നൂര്‍ അവതരിപ്പിക്കുന്ന മെഗാ കോമഡി ഷോ അരങ്ങേറും.
സര്‍ഗ്ഗോത്സവ പരിപാടികള്‍ വിശദീകരിക്കാനായി നടത്തിയ പത്ര സമ്മേളനത്തില്‍ ഇരിട്ടി പ്രഗതി കോളേജ് പ്രിന്‍സിപ്പാള്‍ വത്സന്‍ തില്ലങ്കേരി, പേരാവൂര്‍ പ്രഗതി പ്രിന്‍സിപ്പാള്‍ വി. ശങ്കരന്‍ മാസ്റ്റര്‍, സര്‍ഗ്ഗോത്സവം ജനറല്‍ കണ്‍വീനര്‍ എം.സാധേഷ് മാസ്റ്റര്‍, ട്രഷറര്‍ പി.വി.പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
















