കാസര്‍കോട്: ഹയര്‍സെക്കണ്ടറി വിഭാഗം കേരള നടനത്തില്‍ നടന വിസ്മയം തീര്‍ത്ത് ശ്രീരാജും ശ്വേതാനായരും. ചെമ്മനാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പി. ശ്രീരാജിനാണ് കേരള നടനത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ശ്വേതാനായരും കേരള നടനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. സംസ്ഥാന കലോത്സവത്തില്‍ കുച്ചിപ്പുടിയില്‍ മൂന്നു തവണ ശ്വേതാനായര്‍ മത്സരിച്ചിരുന്നു. ഗുരുഗോപിനാഥ് ട്രസ്റ്റിന്റെ കലാകാരിക്കുള്ള അവാര്‍ഡ് മൂന്നു തവണ ശ്വേതാനായരെ തേടിയെത്തിയിട്ടുണ്ട്.
















