Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജനഹൃദയങ്ങള്‍ കീഴടക്കാനാവാതെ കൗമാരമാമാങ്കം: നടകവേദി നിറഞ്ഞ് കാണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 09:34 pm IST
inKasargod

കെ.കെ.പത്മനാഭന്‍

കാസര്‍കോട്: കാസര്‍കോട്ടെ ജനഹൃദയങ്ങള്‍ കീഴടക്കാന്‍ കൗമാര കലാ മാമാങ്കത്തിനാവുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജില്ലാ കലോത്സവത്തിന്റെ ഇന്നലത്തെ വേദികള്‍. പ്രധാന വേദിയായ ചന്ദ്രഗിരിയില്‍ കേരള നടന മത്സരത്തില്‍ കാളിദാസ വിരചിതം നാടകം കാവ്യപ്രദാമയം സര്‍വ്വമംഗളമെന്ന് നന്ദിത ആടി തിമര്‍ക്കുമ്പോള്‍ സദസ്യരായി വിരളിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാണികള്‍ കുറഞ്ഞതിനാല്‍ ഏറെ വേദനയോടെയാണ് ഈ കൊച്ചുകലാകാരി വേദിവിട്ടിറങ്ങിയത്. ഇത് തന്നയായിരുന്നു കലോത്സവത്തിന്റെ മറ്റ് വേദികളുടെയും അവസ്ഥ. കുട്ടികള്‍ വേദികള്‍ നിറഞ്ഞ് ആടുമ്പോഴും കാണാന്‍ മറ്റ് മത്സരാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും മാത്രമെന്നത് സംഘടനാ മികവ് അവകാശപ്പെടുമ്പോഴും കലോത്സവത്തിലെ കല്ലുകടിയായി തുടരുകയാണ്. തുളുനാട്ടില്‍ കലയെയും സാഹിത്യത്തെയും അന്ത്യ നിമിഷങ്ങള്‍ വരെ വാനോളമുയര്‍ത്താന്‍ പരിശ്രമിച്ച ടി.ഉബൈദിന്റെ നാട്ടില്‍ നടക്കുന്ന കൗമാര കലാ മാമാങ്കത്തിനാണ് ഈ ഗതികേടെന്നത് കലാസ്വാദകരെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്.

മാപ്പിള കലാ അക്കാദമിയടക്കമുള്ള മാപ്പിള കലകള്‍ക്ക് വോരോട്ടമുള്ള നഗര ഹൃദയത്തില്‍ കോല്‍ക്കളിയും, മാപ്പിളപ്പാട്ടും മറ്റും അരങ്ങേറിയ വേദികളുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല. കഴിഞ്ഞ് മത്സര ഇനങ്ങളില്‍ ഭൂരിഭാഗവും മത്സരവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെന്നതിലപ്പുറം മത്സരങ്ങള്‍ കാണാനെത്തിയവരെന്ന് പറയുന്നവര്‍ വിരളിലെണ്ണാവുന്നവര്‍ മാത്രമേയുള്ളു. കലയുടെ കാല്‍ചിലമ്പണിഞ്ഞ രാപകലുകള്‍ക്ക് നടനചാരുതയുടെ വിസ്മയം തീര്‍ത്ത് ഭരതനാട്യം പകര്‍ന്നാടിയ വേദിയില്‍ ലാസ്യ നടനത്തിന്റെ സമ്മോഹന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മോഹിനിയാട്ടവും, കേരള നടനവുമാണ് വേദിയെ ധന്യമാക്കിയത്. പിഴക്കാത്ത ചുവടുകളും നിലക്കാത്ത രാഗതാളങ്ങളും സമന്വയിപ്പിച്ച് പ്രതിഭകളുടെ മിന്നലാട്ടം വേദികളില്‍ തുടരുകയാണ്. ഇശലുകളുടെ പെരുമഴയായി മാപ്പിളപ്പാട്ടും കേരളത്തനിമയുടെ ശീലുമായി കോല്‍ക്കളിയും ആസ്വാദകര്‍ക്ക് ആവേശമായി നാടകവും കഥാപ്രസംഗ മത്സരവുമാണ് പ്രധാനമായും വേദികള്‍ കൈയ്യടക്കിയത്. ചന്ദ്രിഗിരി ഉണര്‍ന്നത് ഹൈസ്‌കൂള്‍ വിഭാഗം വീണമത്സരത്തോടെയാണ്. തുടര്‍ന്ന് ഈ വേദിയില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കേരളനടനവും മോഹിനിയാട്ടവും അരങ്ങേറി.

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് മത്സരങ്ങള്‍ അവസാനിച്ചത്. അത് ഇന്നലെയും തുടര്‍ന്നു. മത്സരാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ടും, വിഷയ വൈവിധ്യങ്ങള്‍ കൊണ്ടും കലാമേള മികച്ച നിലവാരം പുലര്‍ത്തുന്നു. ഇന്നലെ കാണികളെ കൊണ്ട് നിറഞ്ഞത് നാടക വേദിയായ ജിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിലെ നേത്രാവതിയാണ്. ശരിക്കും നാടകത്തെ കാസര്‍കോടന്‍ ജനത നേഞ്ചേറ്റുന്ന കാഴ്ചയാണ് കണ്ടത്. നിറഞ്ഞ കൈയ്യടികളോടെയാണ് അവര്‍ നാടകത്തെ വരവേറ്റത്. ഉച്ച സൂര്യന്‍ കത്തിജ്വലിച്ച് നില്‍ക്കുമ്പോള്‍ തലയ്‌ക്ക് മുകളില്‍ വിരിച്ച തകര ഷീറ്റുകളിലൂടെ താഴോട്ടിറങ്ങുന്ന ധനുമാസ ചൂടിനെയും അവഗണിച്ച് അവര്‍ കുട്ടികളുടെ പ്രകടനത്തിന് മനം നിറഞ്ഞ പ്രേത്സാഹനവുമായി കൂട്ടിരുന്നു. പ്രമേയം കൊണ്ടും അവതരണ മികവ് കൊണ്ടും മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നു യു.പി, ഹൈസ്‌കൂള്‍ നാടക മത്സരങ്ങള്‍. പത്രങ്ങളും മറ്റുമെടുത്ത് വീശി പ്രേക്ഷകര്‍ ക്ഷമയോടെ നാടകങ്ങള്‍ വീക്ഷിച്ചുവെന്നത് മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച വലിയ അംഗീകാരമായി. അരങ്ങില്‍ അഭിനയിച്ച് തിമര്‍ക്കാന്‍ അത് അവര്‍ക്ക് വലിയൊരു പ്രേത്സാഹനമായി മാറി. കസേരകള്‍ നിറഞ്ഞതോടെ കാണികളില്‍ ഭൂരിഭാഗവും നിന്നാണ് നാടകം വീക്ഷിച്ചത്. അവസാന ദിവസമെങ്കിലും മുനിസിപ്പാലിറ്റി പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി വേദികള്‍ നിറയ്‌ക്കാനാകുമോയെന്ന ആലോചനയിലാണ് അണിയറയില്‍ സംഘാടകരെന്ന് കലോത്സവ വേദിയില്‍ അടക്കം പറച്ചിലുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

Health

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

Kerala

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

Kerala

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.