പാരീസ്: ശരീരത്ത് സ്‌ഫോടകവസ്തുക്കള്‍ വെച്ചുകെട്ടി, കത്തി വീശി, അല്ലാഹു അക്ബര്‍ വിളിച്ചെത്തിയ ചാവേറിനെ പോലീസ് വെടിവെച്ചുകൊന്നു. ചാര്‍ളി ഹെബ്‌ദോ ആക്രമണത്തിന്റെ വാര്‍ഷികാചരണദിനമായ ഇന്ന് പാരീസിലായിരുന്നു സംഭവം.
ചാവേര്‍ കത്തി വീശി പോലീസ് സ്‌റ്റേഷനിലേക്കാണ് കടന്നു ചെന്നത്. ഇയാളുടെ വസ്ത്രത്തിനുള്ളില്‍ നിന്ന് വയറുകള്‍ പുറത്തേക്ക് തള്ളിക്കിടക്കുകയായിരുന്നു. ഇയാള്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്തതോടെ പോലീസ് വെടിവച്ചുകൊല്ലുകയായിരുന്നു.
ഇയാളുടെ ദേഹത്ത് ബെല്‍റ്റ് ബോംബുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജമായിരുന്നുവെന്നും ആരോപണമുണ്ട്.
















