സനാ: സൗദി വ്യോമാക്രമണത്തില്‍ യെമനിലെ ഇറാന്‍ എംബസി തകര്‍ന്നതായി റിപ്പോര്‍ട്ട്. അക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. എന്നാല്‍ നയതന്ത്ര കാര്യാലയത്തിനു സമീപമാണ് മിസൈല്‍ പതിച്ചതെന്ന് പിന്നീട് ഇറാന്‍ അറിയിച്ചു. നയതന്ത്ര കാര്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന് കേടുപാട് സംഭവിച്ചില്ലെന്നും വ്യക്തമാക്കി.
സൗദിയുടെ ആക്രമണം കരുതിക്കൂട്ടിയായിരുന്നെന്നും നയതന്ത്ര കാര്യാലയങ്ങളെ ആക്രമിക്കാന്‍ പാടില്ലെന്ന യുദ്ധനിയമംപോലും സൗദി പാലിച്ചില്ലെന്നും ഇറാന്‍ ആരോപിക്കുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യാഴാഴ്ച ഹൂതി വിമതര്‍ക്കുനേരെ സനയില്‍ നിരവധി ആക്രമണങ്ങളാണ് നടത്തിയത്.
കഴിഞ്ഞ ദിവസം തീവ്രവാദ കുറ്റമാരോപിച്ച് 47 പേരെ സൗദി വധശിക്ഷയ്‌ക്ക് വിധേയരാക്കിയതോടെ ഇറാനും സൗദിയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. സൗദിയിലെ ഷിയാ പണ്ഡിതനും വധശിക്ഷയ്‌ക്ക് വിധേയരായവരില്‍ ഉള്‍പ്പെട്ടിരുന്നു.
















