ബീജിങ്ങ്: ചൈനയില്‍ മാവേ സേ തൂങ്ങിന്റെ കൂറ്റന്‍ പ്രതിമ ഉയരുന്നു. പട്ടിണി കൊടികുത്തി വാഴുന്ന ഹെനാന്‍ പ്രവിശ്യയിലെ ടോങുസുവിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മാണം തുടങ്ങിയ പ്രതിമയ്‌ക്ക് ഇനി ചെറിയ മിനുക്കുപണികളേ ശേഷിക്കുന്നുള്ളൂ. 37 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ നിര്‍മാണത്തിന് ചൈനീസ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് മൂന്ന് ദശ ലക്ഷം യുവാന്‍ (313,000 പൗണ്ട്).
പ്രതിമ നിര്‍മാണത്തിനായി സര്‍ക്കാര്‍ പ്രാദേശിക ബിസിനസുകാരില്‍ നിന്നും കര്‍ഷകരില്‍ നിന്നും വ്യാപകാമായ പണപ്പിരിവ് നടത്തിയിരുന്നു. മാവോയുടെ ചിരിക്കുന്ന പ്രതിമയെച്ചൊല്ലി വന്‍ വിവാദം തന്നെ ഉയര്‍ന്നു. ഇത്പാഴ്‌ച്ചെലവാണെന്നാണ് പ്രധാന ആരോപണം.
1950ല്‍ മാവോയുടെ നയത്തിന്റെ ഫലമായി കൊടിയ ക്ഷാമം ഉണ്ടാകുകയും ലക്ഷക്കണക്കിനു പേര്‍ മരിക്കുകയും ചെയ്ത സ്ഥലമാണ് ടോങ്ങ്‌സു. മാവോ മരിച്ച് 40 വര്‍ഷത്തിനു ശേഷമാണ് പ്രതിമ ഉയരുന്നത്.
.
















