തിരുവനന്തപുരം: 26-ാമത് ദേശീയ ജൂനിയര്‍, സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള കനോയിങ്ങ്- കയാക്കിങ്ങ് മത്സരങ്ങള്‍ 19 മുതല്‍ 23 വരെ കൊല്ലത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിനോദസഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമായ ഈ കായിക മാമാങ്കം ആദ്യമായാണ് അഷ്ടമുടിക്കായല്‍ പരപ്പുകളില്‍ അരങ്ങേറുന്നത്. ദേശീയ, അന്തര്‍ദേശീയ മത്സരവേദികളില്‍ തിളങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ മാറ്റുരയ്‌ക്കും. ദേശീയ ഗെയിംസില്‍ തുഴച്ചിലില്‍ മികവു തെളിയിച്ച താരങ്ങളും മത്സരത്തിനെത്തും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 500 ഓളം കായികതാരങ്ങള്‍ പുരുഷ-വനിതാവിഭാഗങ്ങളിലായി മത്സരിക്കും. മത്സരങ്ങള്‍ക്ക് തീവ്രതയേകാന്‍ സര്‍വീസസ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ്, കോസ്റ്റല്‍ ഗാര്‍ഡ് യൂണിറ്റുകളും എത്തും.
















