Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ഭൗമരാഷ്‌ട്രീയം സംബന്ധിച്ച രഹസ്യവിവരങ്ങള്‍ വിശകലനം ചെയ്യുന്ന പ്രതിരോധ വിദഗ്ധനായ ഡാമിയന്‍ സൈമണ്‍ എക്സില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ഭൂപടമാണ് പുതിയ അഭ്യൂഹങ്ങളിലേക്ക് നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2026, 06:47 pm IST
inIndia, World, Defence
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

അങ്കാര: കഴിഞ്ഞ ദിവസം ഒഡീഷയിലെ ചന്ദിപൂരിലെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നും തൊടുത്ത അഗ്നി 4 എന്ന ആണവ മിസൈലിന് 4000 കിലോമീറ്റര്‍ ആണ് ദൂരപരിധി. ഇത് പാകിസ്ഥാനെ ലക്ഷ്യമാക്കി അയച്ചതാണെന്ന വിലയിരുത്തല്‍ ആയിരുന്നു തുടക്കത്തില്‍ പ്രതിരോധവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പക്ഷെ ഇപ്പോള്‍ വിദേശരാജ്യങ്ങളിലെ ചില പ്രതിരോധ-ഭൗമരാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നത് ഇന്ത്യ അഗ്നി 4 ലൂടെ മറ്റൊരു രാജ്യത്തെയാണ് ലക്ഷ്യമിട്ടതെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. ആ രാജ്യം ഏതാണെന്നോ? ഇന്ത്യയ്‌ക്ക് പുതിയ ഭീഷണിയായി ഉയരുന്ന തുര്‍ക്കി.

ഡാമിയന്‍ സൈമണ്‍ എന്ന ഭൗമരാഷ്‌ട്രീയ വിദഗ്ധന്‍ പങ്കുവെച്ച അഗ്നി4 മിസൈല്‍ വിക്ഷേപണവുമായി ബന്ധപ്പെട്ട ഭൂപടം:

ഭൗമരാഷ്‌ട്രീയം സംബന്ധിച്ച രഹസ്യവിവരങ്ങള്‍ വിശകലനം ചെയ്യുന്ന പ്രതിരോധ വിദഗ്ധനായ ഡാമിയന്‍ സൈമണ്‍ എക്സില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ഭൂപടമാണ് പുതിയ അഭ്യൂഹങ്ങളിലേക്ക് നയിക്കുന്നത്. ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ യൂറേഷ്യയിലൂടെ അങ്ങ് തുര്‍ക്കിയുടെ ഏത് ഭാഗത്ത് വേണമെങ്കിലും പതിച്ചേക്കാമെന്നായിരുന്നു ഈ ഭൂപടത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കാരണം ഇന്ത്യയില്‍ നിന്നും 4000 കിലോമീറ്റര്‍ ദൂരം എന്നത് തുര്‍ക്കിയുടെ ഏത് മുക്കുമൂലയിലും വരെ ചെന്നെത്താവുന്ന ദൂരമാണ്. ഈ ഭൂപടത്തില്‍ അടയാളപ്പെടുത്തിയത് അനുസരിച്ച് അഗ്നി 4ന് ചൈന, തുര്‍ക്കി, റഷ്യ, ഉക്രൈന്‍ എന്നിവിടങ്ങളില്‍ വരെ പൂര്‍ണ്ണമായും എത്തിച്ചേരാന്‍ കഴിയും. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയില്‍ നിന്നും 3760 കിലോമീറ്റര്‍ ദൂരത്തിലുള്ളതാണ് ചൈന ( ഒരു ഭാഗം മാത്രം), തുര്‍ക്കി, റഷ്യ, ഉക്രൈന്‍ എന്നീ രാജ്യങ്ങളെന്ന് ഡാമിയന്‍ സൈമണ്‍ ഈ ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് ഇന്ത്യ ഇപ്പോള്‍ അതീവ സുരക്ഷയോടെ അഗ്നി 4 വിക്ഷേപിച്ചത് പാകിസ്ഥാനെ ലാക്കാക്കിയായിരുന്നില്ല, പകരം തുര്‍ക്കിയെ ലാക്കാക്കായായിരുന്നു എന്ന വിവരം പുറത്തുവരുന്നത്.

അഗ്നി 6, അതല്ലെങ്കില്‍ അഗ്നി5ന്റെ ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍ എന്ന് കരുതിയവര്‍ക്ക് തെറ്റി

അഗ്നി4 വിക്ഷേപണം നടക്കുന്ന ആഗസ്ത് 6,7 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ വ്യോമപാതയിലും സമുദ്രാന്തര്‍ഭാഗത്തുമായി ഏകദേശം 2530 കീലോമീറ്റര്‍ ദൂരത്തില്‍ നോട്ടാം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം ഇത്രയും വലിയ വിസ്തൃതിയില്‍ വിമാനങ്ങളോ കപ്പലുകളോ വരാന്‍ പാടില്ലെന്ന വിലക്കുണ്ടായിരുന്നു. ഇതോടെയാണ് ഒരു പക്ഷെ ഇന്ത്യയുടെ ആവനാഴിയിലെ ഏറ്റവും ശക്തമായ അഗ്നി 6 ഓ അതല്ലെങ്കില്‍ അഗ്നി 5 ന്റെ ബങ്കറുകള്‍ തകര്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ട മിസൈലോ ആയിരിക്കാം വിക്ഷേപിക്കുന്നത് എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. പക്ഷെ എല്ലാ അഭ്യൂഹങ്ങളെയും കാറ്റില്‍ പറത്തി ഡിആര്‍ഡിഒ പരീക്ഷിച്ചത് അഗ്നി 4 എന്ന ആണവ മിസൈല്‍ ആണ്. മുന്‍പും പരീക്ഷിച്ചിട്ടുള്ള ഈ മിസൈല്‍ വീണ്ടും പരീക്ഷിക്കുന്നതിന്റെ പ്രസക്തിയെക്കുറിച്ച് പലരും പല ഊഹങ്ങളാണ് നടത്തിയത്. അതിനിടെയാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല‍്കുന്ന ഭൂപടം ഡാമിന്‍ സൈമന്‍ എന്ന പ്രതിരോധ-ഭൗമരാഷ്‌ട്ര വിദഗ്ധന്‍ എക്സില്‍ പങ്കുവെച്ചത്.

തുര്‍ക്കിയും ഇന്ത്യയും തമ്മിലുള്ള വിദ്വേഷം വര്‍ധിക്കുമ്പോള്‍

തുര്‍ക്കി തുടര്‍ച്ചയായി ഇന്ത്യയ്‌ക്കെതിരെ ഭീഷണിയാകുന്ന സാഹചര്യം ഉണ്ട്. ഈയിടെ പാകിസ്ഥാനും സൗദി അറേബ്യയുമായി ചേര്‍ന്ന് ത്രിരാഷ്‌ട്ര സുന്നി നേറ്റോ രൂപീകരിച്ചിരുന്നു. നേരത്തെ ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന് തുര്‍ക്കി ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നു. അസര്‍ബൈജാനും ആര്‍മീനിയയും തമ്മിലുള്ള യുദ്ധത്തില്‍ തുര്‍ക്കി അസര്‍ബൈജാനെ പിന്തുണയ്‌ക്കുമ്പോള്‍ ഇന്ത്യ ആര്‍മീനിയയുടെ പക്ഷത്താണ്. ഇന്ത്യ ആര്‍മീനിയയ്‌ക്ക് നല്‍കിയ പിനാക റോക്കറ്റ് ഉള്‍പ്പെെയുള്ള ആയുധങ്ങള്‍ അസര്‍ബൈജാനില്‍ നാശം വിതയ്‌ക്കുന്ന സാഹചര്യം തുര്‍ക്കിയെ രോഷം കൊള്ളിച്ചിട്ടുണ്ട്. ഇങ്ങിനെ തുര്‍ക്കിയും ഇന്ത്യയും തമ്മിലുള്ള വിടവ് കൂടി വരുന്നതിനിടയിലാണ് ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ വിക്ഷേപണം നടന്നത്.

8000 മുതല്‍ 12000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള അഗ്നി 6 മിസൈലിന്റെ പരീക്ഷണം നടത്തുമെന്ന് നിനച്ചിരിക്കെയാണ് ഇന്ത്യ 4000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി 4 മിസൈല്‍ വിക്ഷേപിച്ചത്. ഇപ്പോള്‍ എന്തിനാണ് ഈ 4000 കിലോമീറ്റര്‍ മാത്രം ദൂരപരിധിയുള്ള അഗ്നി 4 വിക്ഷേപിച്ചത് എന്നതിന് ഉത്തരമായി. അത് തുര്‍ക്കിയ്‌ക്കുള്ള താക്കീതാണ്.

Tags: Turkey PresidentAgni4Damien SymonTurkeyLatest newsIndian defenceNuclear missileErdogan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.