കാബൂള്‍: ഭാരത കോണ്‍സുലേറ്റ് ആക്രമിച്ച ഭീകരരെ തോക്കുമായി നേരിട്ടവരില്‍ മേഖലാ ഗവര്‍ണ്ണര്‍ അടാ മൊഹമ്മദ് നൂറും. ഫേസ് ബുക്കില്‍ നൂര്‍ തന്നെയാണ് കാര്യം വിവരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തത്. ബാള്‍ക്ക് പ്രവിശ്യാ ഗവര്‍ണ്ണറായ നൂര്‍ മുന്‍ മുജാഹിദ്ദീന്‍ നേതാവാണ്.
മാസാര്‍ ഇ ഷെരീഫില്‍ ഭാരത കോണ്‍സുലേറ്റ് ആക്രമിച്ച ഭീകരരെ തുരത്താന്‍ നൂറും തോക്കുമായി എത്തി. തോക്കേന്തി അഫ്ഗാന്‍ സൈനികരുമായി സംസാരിക്കുന്ന നൂറിന്റെ നിരവധി ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ വൈറലായത്. ഭാരത അംബാസിഡര്‍ അമര്‍ സിന്‍ഹയും ഇക്കാര്യം ഫേസ്ബുക്കില്‍ വ്യക്തമാക്കി.
















