കേപ്ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സും ഹാഷിം ആംലയും യഥാക്രമം 8000, 7000 ക്ലബില്‍ അംഗങ്ങളായി.
8000 ക്ലബില്‍ ഇടംനേടുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണ് ഡിവില്ലിയേഴ്‌സ്. 104-ാം ടെസ്റ്റിലെ 172-ാം ഇന്നിങ്‌സിലാണ് ഡിവില്ലിയേഴ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വ്യക്തിഗത സ്‌കോര്‍ 50-ല്‍ എത്തിയപ്പോഴാണ് ഡിവില്ലിയേഴ്‌സ് എണ്ണായിരം ക്ലബില്‍ ഇടംപിടിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 8,000 റണ്‍സ് ക്ലബില്‍ ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സും കടന്നു. 8000 ക്ലബില്‍ സ്ഥാനം നേടുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണു ഡിവില്ലിയേഴ്‌സ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിനിടെയാണ് ഡിവില്ലിയേഴ്‌സ് കരിയറിലെ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടത്. 104-ാം മത്സരത്തിലാണ് ഡിവില്ലിയേഴ്‌സ് നേട്ടം കൊയ്തത്. ജാക്ക് കല്ലിസ് (13,206), ഗ്രെയിം സ്മിത്ത് (9,253) എന്നിവരാണു പട്ടികയില്‍ ഡിവില്ലിയേഴ്‌സിനു മുന്‍പില്‍ ഉള്ളവര്‍.
ഇന്നലെ 88 റണ്‍സെടുത്ത് പുറത്തായ ഡിവില്ലിയേഴ്‌സിന്റെ നേട്ടം 8038 റണ്‍സായി.
ഇന്നലെ വ്യക്തി സ്‌കോര്‍ 93 റണ്‍സിലെത്തിയതോടെയാണ് ആംല 7000 ക്ലബില്‍ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ ആംല അഞ്ചാം സ്ഥാനത്താണ്. ജാക്ക് കല്ലിസ്, ഗ്രെയിം സ്മിത്ത്, എ.ബി. ഡിവില്ലിയേഴ്‌സ്, ഗാരി കേര്‍സ്റ്റണ്‍ എന്നിവരാണ് ആംലയ്‌ക്ക് മുന്നിലുള്ളത്. ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ആംല സെഞ്ചുറിയും നേടി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തിട്ടുണ്ട്. 152 റണ്‍സുമായി ആംലയും 29 റണ്‍സുമായി ഡുപ്ലെസിസുമാണ് ക്രീസില്‍. കരിയറിലെ 24-ാം സെഞ്ചുറിയാണ് ആംല ഇന്നലെ നേടിയത്.
















