Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശബരിമലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം പരാജയമെന്ന് വനംവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 08:29 pm IST
in Travel

കൊച്ചി : ശബരിമലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം പരാജയമാണെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് അധികൃതര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡിസംബര്‍ 28 ന് സന്നിധാനം ഔട്ട് പോസ്റ്റിനു സമീപം മഌവിനെ ചത്ത നിലയില്‍ കണ്ടതു ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നത്.തീര്‍ത്ഥാടകര്‍ വലിച്ചെറിയുന്ന ഭക്ഷണത്തില്‍ കുതിര്‍ന്ന പഌസ്റ്റിക് കവറുകളിലെ ഉപ്പും മധുരവും വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ ജീവന് ആപത്തുണ്ടാക്കുന്ന ഇത്തരം നടപടികള്‍ കര്‍ശനമായി തടയാന്‍ നടപടിവേണമെന്നും പെരിയാര്‍ വൈല്‍ഡ് ഡിവിഷനിലെ പ്രൊജക്ട് ടൈഗര്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യം പെരുകുന്നുവെന്നു വ്യക്തമാക്കിയാണ് പെരിയാര്‍ വൈല്‍ഡ് ഡിവിഷനിലെ പ്രൊജക്ട് ടൈഗര്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഔട്ട് പോസ്റ്റിനു സമീപം ചത്ത നിലയില്‍ കണ്ട ഏഴു വയസുള്ള മാനിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 4.7 കിലോഗ്രാം പ്ലാസ്റ്റിക് വയറ്റില്‍ നിന്ന് കണ്ടെടുത്തതായി പറയുന്നുണ്ട്.

സന്നിധാനത്തും പമ്പയിലും ശുചീകരണത്തിനായി പുണ്യം പൂങ്കാവനം, ശുചിത്വ മിഷന്‍ എന്നീ പദ്ധതികളും ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ (എസ്. എസ്.എസ്) പ്രവര്‍ത്തനവും നടക്കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് മാന്‍ ചത്ത സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ ആദ്യവാരം ശബരിമല വനത്തില്‍ ഒരു കാട്ടാന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്ന് ചരിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സന്നിധാനത്തും പമ്പയിലും പ്ലാസ്റ്റിക് നിരോധനം ശക്തമാക്കാന്‍ ഹൈക്കോടതി ഇടപെട്ടെങ്കിലും നടപടികള്‍ ഫലപ്രദമായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി അംഗങ്ങള്‍ കാനനപാതയില്‍ നിന്നും സന്നിധാനത്തെ വാണിജ്യ മേഖലകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ കാട്ടില്‍ തന്നെ നിക്ഷേപിക്കുന്നത് വനം വകുപ്പ് കണ്ടെത്തിയിരുന്നു. മേലധികാരികളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അംഗങ്ങള്‍ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് ഈ വിഷയം പമ്പയിലെ ഡെപ്യൂട്ടി മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍ പ്രതികരണം അനുകൂലമായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.