അമ്പലപ്പുഴ: അമ്പലപ്പുഴ,തോട്ടപ്പള്ളി ഭാഗങ്ങളില്‍ വ്യാപാരികള്‍ക്കു നേരെ ആക്രമണം. തോട്ടപ്പള്ളിയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തി. ഏകോപന സമിതി സെക്രട്ടറി ജഗത്ഭവനില് പി.അനന്തകൃഷ്ണനെ ഒരുസംഘമാളുകള്‍ കടയില്‍ കയറി മര്‍ദ്ദിക്കുകയും 27,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
അമ്പലപ്പുഴയില്‍ ബാബുവിന്റെ വീടിനും സോഡാ നിര്‍മ്മാണ യൂണിറ്റിനും നേരെ അക്രമം നടന്നു. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. സംഭവങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. അക്രമികളെ ഉടനെ അറസ്റ്റുചെയ്യണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: