Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കണക്കുതീര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 11:08 pm IST
inSports

തിരുവനന്തപുരം:  നൂറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ബൂട്ടില്‍ നിന്നുതിര്‍ന്ന ഗോളിലൂടെ ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കി. 2013ല്‍ നേപ്പാളിലേറ്റ തിരിച്ചടിക്ക് ഇന്ത്യ സ്വന്തം മണ്ണില്‍ പകരംവീട്ടി. നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ കപ്പുയര്‍ത്തി. കളിയുടെ എക്‌സ്ട്രാ ടൈമിലാണ് ഇന്ത്യ വിജയ ഗോള്‍ നേടിയത്. ഗോള്‍മടക്കാന്‍ അവസാനനിമിഷം വരെ അഫ്ഗാന്‍ പരിശ്രമിച്ചെങ്കിലും ഇന്ത്യന്‍പ്രതിരോധത്തിനു മുന്നില്‍ മുട്ടുമടക്കി. ടൂര്‍ണമെന്‍രിലെ കരുത്തരായ ടീമായ അഫ്ഗാനിസ്ഥാനെതിരെ സ്‌റ്റേഡിയം നിറഞ്ഞ ആരാധകരുടെ ആര്‍പ്പുവിളയില്‍ ഇന്ത്യ വിജയത്തിലേക്ക് മാര്‍ച്ചു ചെയ്തു.

സാഫ് കപ്പ് സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തില്‍ അഫ്ഗാന്‍ മന്ത്രിമാരും എംപിമാരുമടക്കം ഉന്നതസംഘം കളികാണാനെത്തിയിരുന്നു. എന്നാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ ആര്‍പ്പുവിളിയുടെ തോളിലേറി സുനില്‍ ഛേത്രിയും താരങ്ങളും നിറഞ്ഞു കളിച്ചു. മിഡ് ഫീല്‍ഡര്‍മാരായ ബികാസ് ജൈറു, ലിംഗ്‌ദോ ഫോര്‍വാഡില്‍ ജെജെ, നസ്രേയും മികച്ച പ്രകടനം കാഴ്ചവച്ചു. കളിയുടെ ആദ്യമിനിറ്റുകളില്‍ അഫ്ഗാന്‍ താരങ്ങളുടെ മുന്നേറ്റം. ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് തിരമാലകണക്കേ തുടരന്‍ ആക്രമണങ്ങള്‍. ഇന്ത്യന്‍ താരങ്ങളുടെ ഉയരക്കുറവ് മുതലെടുക്കുകയായിരുന്നു ചെമ്പടയുടെ ലക്ഷ്യം. പക്ഷേ, ആറടി നാലിഞ്ചുകാരന്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കൈകള്‍ ഇന്ത്യയെ രക്ഷിച്ചു.

മാലദ്വീപിനെ തോല്‍പ്പിച്ച അതേ താരങ്ങളെ 4-2-3-1 ശൈലിയിലാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഫൈനലിലും അണിനിരത്തിയത്. സുനില്‍ ഛെത്രിയുടെ ഇടതുവിംഗിലൂടെയായിരുന്നു ഇന്ത്യന്‍ മുന്നേറ്റങ്ങളെല്ലാം. ഗാലറികളെ ആവേശക്കൊടുമുടിയിലെത്തിച്ച് ആദ്യപകുതിയില്‍ തുറന്നെടുത്ത് മൂന്ന്് സുവര്‍ണാവസരങ്ങള്‍. ജെജെയ്‌ക്കും ഛെത്രിക്കും പിഴച്ചപ്പോള്‍ ഗാലറികള്‍ നിരാശയുടെ ആള്‍രൂപങ്ങളായി. ആദ്യപകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോളെന്ന ലക്ഷ്യത്തിലെത്താനായില്ല.

രണ്ടാം പകുതിയില്‍ ആര്‍ത്തുവിളിക്കുന്ന ആരാധകരുടെ ആവേശത്തിനൊപ്പം ഇന്ത്യന്‍ താരങ്ങള്‍ ഉണര്‍ന്നുകളിച്ചു. ഇന്ത്യന്‍ മുന്നേറ്റത്തില്‍ പകച്ച് അഫ്ഗാന്‍ പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍, അപ്രതീക്ഷിത നീക്കത്തിലൂടെ 71ാം മിനിറ്റില്‍ അഫ്ഗാന്‍ ഇന്ത്യന്‍വല കുലുക്കി. ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്തയും മിഡ് ഫീല്‍ഡര്‍ സുബൈര്‍ അമീറിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ അമീറി ഉതിര്‍ത്ത ഷോട്ടിന് പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യന്‍ഗോളി ഗുര്‍പ്രീതിനായില്ല. ഇന്ത്യന്‍വല കുലുക്കിയതിന്റെ ആവേശം മാറുന്നതിന് മുമ്പ് അഫ്ഗാന് ജെജ മറുപടി നല്‍കി. തൊട്ടടുത്ത മിനിറ്റില്‍ ഇടത് വിങ്ങില്‍ നിന്നും ന്രേസ ഉയര്‍ത്തിയിട്ട പാസ് ഛേത്രി ഹെഡ് ചെയ്തു. ബോക്‌സിനുള്ളില്‍ നിന്ന് പന്ത് സ്വീകരിച്ച ജെജെ അഫ്ഗാന്‍ ഗോളിയെ നിസഹായനാക്കി വലയിലേക്ക് ചിപ് ചെയതിട്ടു (1-1). അവസാനമിനിറ്റിലും ഇന്ത്യ വിജയഗോളിന് കിണഞ്ഞ് പരിശ്രമിച്ചു. മൂന്ന് മിനുറ്റ് ഇന്‍ജുറി ടൈമിലും ഗോള്‍ പിറക്കാത്തതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് വഴിമാറി.

എക്‌സ്ട്രാ ടൈമില്‍ ജെജെയും ഛേത്രിയും നസ്രയും അഫ്ഗാന്‍വലയിലേക്ക് നിരന്തരം ഷോട്ടുകളുതിര്‍ത്തു. നൂറാം മിനിറ്റില്‍ ഛേത്രിയുടെ  ബൂട്ടില്‍ നിന്നും വിജയഗോള്‍ പിറന്നു. സെന്‍ട്രല്‍ ലൈനില്‍ അഫ്ഗാന്‍ താരം ജെജെയെ ഫൗള്‍ ചെയ്തു.  റഫറി നല്‍കിയ ഫ്രീ കിക്കെടുത്തത് ജെജെ തന്നെ. ബോക്‌സിനുള്ളില്‍ ലഭിച്ച ഹൈ ബോള്‍ അഫ്ഗാന്‍ ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ഛേത്രി വലയിലേക്കുതിര്‍ത്തു (2-1).  കളിയുടെ അവസാന നിമിഷം വരെ അഫ്ഗാന്‍ താരങ്ങള്‍ പൊരുതി. ഫൈനല്‍ വിസിലുയരും വരെ ഇന്ത്യന്‍ താരങ്ങളും പൊരുതി. ഒടുവില്‍ ആര്‍പ്പുവിളികള്‍ക്കും വിജയാരവങ്ങള്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ഇന്ത്യന്‍താരങ്ങള്‍ ഗാലറിയെ വലംവച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.