മുഖാരി-മുവാരി സമുദായസംഘം സംസ്ഥാന പ്രതിനിധി സമ്മേളനം
കണ്ടോന്താറില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു
പിലാത്തറ: മുഖാരി-മുവാരി സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് മുഖാരി-മുവാരി സമുദായസംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കടന്നപ്പള്ളി കണ്ടോന്താര്‍ ഇടമന യുപി സ്‌കൂളില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പി.വി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രന്‍, ടി.രത്‌നമണി, ചെങ്ങളം കുഞ്ഞികൃഷ്ണന്‍, എന്‍.വി.രാധാകൃഷ്ണന്‍, പങ്ങടം കുഞ്ഞിരാമന്‍, എന്‍.പി.ബാലകൃഷ്ണന്‍, എക്കാല്‍ കുഞ്ഞിരാമന്‍, എന്‍.വി.ഭാസ്‌കരന്‍, പി.വി.ഷിബു എന്നിവര്‍ സംസാരിച്ചു. സമുദായത്തിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ സമ്മേളനത്തില്‍ ആദരിച്ചു. ക്ഷേത്രസ്ഥാനികര്‍ക്കും ആചാരക്കാര്‍ക്കുമുള്ള ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുതിയ സംസ്ഥാന ഭാരവാഹികളായി പി.വി.രാധാകൃഷ്ണന്‍-പ്രസിഡണ്ട്, പി.വി.കുഞ്ഞിരാമന്‍ പങ്ങടം, എന്‍.വി.ഭാസ്‌കരന്‍, എക്കാല്‍ കുഞ്ഞിരാമന്‍-വൈസ് പ്രസിഡണ്ടുമാര്‍, കെ.വി.രവീന്ദ്രന്‍-സെക്രട്ടറി, എന്‍.വി.രാധാകൃഷ്ണന്‍ ചെങ്ങളം, വസന്തന്‍ കാട്ടുകുളങ്ങര-ജോയന്റ് സെക്രട്ടറിമാര്‍, കുഞ്ഞികൃഷ്ണന്‍ ചെങ്ങളം-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















