ചേര്‍ത്തല: ചേര്‍ത്തല കാളികുളം ശ്രീവിലാസം എന്‍എസ്എസ് കരയോഗത്തില്‍ മന്നം ജയന്തി ആഘോഷവും കുടുംബ സംഗമവുംനടത്തി. ചേര്‍ത്തല താലൂക്ക് എന്‍എസ്എസ് യൂണിയന് സെക്രട്ടറി ബി. ഗോപാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. അനില്‍കുമാര്‍ അധ്യക്ഷനായി. കാഥികപത്മം അവാര്‍ഡ് ജേതാവ് മുതുകുളം സോമനാഥ്, കരയോഗം മുന്‍ ഭാരവാഹികളായ വി.ജയനുണ്ണിത്താന്, കെ. സുകുമാരപിള്ള, ഹരികുമാര്‍ എന്നിവരെ യൂണിയന് സെക്രട്ടറി ബി. ഗോപാലകൃഷ്ണന് നായര്‍ ആദരിച്ചു. കുടുംബസംഗമം കണ്‍വീനര്‍ ഡി. അപ്പുക്കുട്ടന്, കരയോഗം സെക്രട്ടറി രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: